
പോക്കോ എം 2, പോക്കോ സി 3: വിലയും, ലഭ്യതയും
6 ജിബി + 64 ജിബി, 6 ജിബി + 128 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ പോക്കോ എം 2 ലഭ്യമാണ്. 6 ജിബി + 64 ജിബി മോഡലിന് ഇപ്പോൾ 9,999 രൂപയാണ് വില വരുന്നത്. 1000 രൂപ വിലകുറവിൽ വരുന്ന ഈ ഹാൻഡ്‌സെറ്റിന് ഇപ്പോൾ 10,999 രൂപയാണ് വില വരുന്നത്. 128 ജിബി സ്റ്റോറേജ് മോഡലിന് ഇപ്പോൾ യഥാർത്ഥ വിലയായ 12,499 രൂപയിൽ നിന്ന് 1,500 രൂപ വിലക്കുറവിൽ 10,999 രൂപയ്ക്ക് ലഭ്യമാണ്.

ഇന്ത്യയിൽ 3 ജിബി + 32 ജിബി, 4 ജിബി + 64 ജിബി വേരിയന്റുകളിലാണ് പോക്കോ സി 3 വിപണിയിൽ വരുന്നത്. ഇതിൽ ആദ്യത്തെ വേരിയന്റിന് 7,499 രൂപയ്ക്കും, രണ്ടാമത്തെ വേരിയന്റ് 500 രൂപ വില കുറവിലും ലഭിക്കുന്നു. ഇത് ഇപ്പോൾ 8,499 രൂപയ്ക്ക് പകരം 8,499 രൂപയ്ക്ക് ലഭിക്കുന്നതാണ്. പോക്കോ എം 2, പോക്കോ സി 3 എന്നിവയുടെ വില ഫ്ലിപ്കാർട്ടിൽ അപ്‌ഡേറ്റ് ചെയ്യ്തിട്ടുണ്ട്.

പോക്കോ എം 2: സവിശേഷതകൾ
ആൻഡ്രോയിഡ് 10 അടിസ്ഥാനമായ എംഐയുഐ ഫോർ പോക്കോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഡ്യുവൽ നാനോ സിം വരുന്ന ഫോണാണ് പോക്കോ എം 2. 6.53 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080×2,340 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഈ ഹാൻഡ്‌സെറ്റിന് നൽകിയിരിക്കുന്നത്. കോർണിംഗ് ഗോറില്ല ഗ്ലാസ് 3 സംരക്ഷണവും ഈ ഡിസ്‌പ്ലേയിൽ വരുന്നു. മാലി ജി 52 ജിപിയുവുമായി ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക് ഹീലിയോ ജി 80 SoC പ്രോസസറാണ് ഈ ഹാൻഡ്‌സ്‌സെറ്റിന് കരുത്ത് നൽകുന്നത്.

പോക്കോ എം 2: ക്യാമറ സവിശേഷതകൾ
13 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, മാക്രോ ലെൻസുള്ള 5 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ചേർന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് പോക്കോ എം 2ൽ വരുന്നത്. 8 മെഗാപിക്സൽ ക്യാമറ മുൻവശത്ത് നൽകിയിരിക്കുന്നു. ഫ്രണ്ട് ക്യാമറ സെൻസർ ഒരു നോച്ചിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 18W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ട് വരുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് പോക്കോ എം 2ന്. സ്പ്ലാഷ് റെസിസ്റ്റൻസിനായി പി2ഐ കോട്ടിംഗും ഈ ഹാൻഡ്‌സെറ്റിൽ വരുന്നു.

പോക്കോ സി 3: സവിശേഷതകൾ
ഡ്യുവൽ നാനോ സിം വരുന്ന ഈ സ്മാർട്ട്ഫോൺ പോക്കോ സി 3 ആൻഡ്രോയിഡ് 10 അടിസ്ഥാനമായ എംഐയുഐ12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ഈ സ്മാർട്ട്ഫോണിന് വരുന്ന 6.53 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,340 പിക്‌സൽ) ഡിസ്‌പ്ലേയ്ക്ക് 19.5: 9 ആസ്പെക്ട് റേഷ്യോയും 90.34 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവുമുണ്ട്. മാത്രമല്ല ഡിസ്പ്ലേയ്ക്ക് കോർണിംഗ് ഗോറില്ല ഗ്ലാസും സംരക്ഷണവും ലഭിക്കുന്നു. 4 ജിബി എൽപിഡിഡിആർ 4 എക്സ് റാമുമായി ജോടിയാക്കിയ ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 662 SoC പ്രോസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്തേകുന്നത്.

പോക്കോ സി 3: ക്യാമറ സവിശേഷതകൾ
എഫ് /1.79 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ ചേർന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ ഫോണിന് വരുന്നത്. എഫ് /2.4 മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും എഫ് /2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ക്യാമറ സെറ്റപ്പിൽ ഉൾപ്പെടുന്നു. മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറായാണ് സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി നൽകിയിരിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സ്പാൻഡ് ചെയ്യുവാൻ കഴിയുന്ന 64 ജിബി വരെ വരുന്ന ഓൺബോർഡ് സ്റ്റോറേജാണ് പോക്കോ സി 3ക്ക് ലഭിക്കുന്നത്. 10W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ വരുന്നത്.
comment 0 Comments
more_vert