MASIGNASUKAv102
6510051498749449419

എസ്പിഒ2 മോണിറ്ററിംഗിനൊപ്പം ലാവ ബിഫിറ്റ് ഫിറ്റ്നസ് ബാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ | Lava BeFIT Fitness Band With SpO2 Monitoring Launched in India: Price, Specifications

എസ്പിഒ2 മോണിറ്ററിംഗിനൊപ്പം ലാവ ബിഫിറ്റ് ഫിറ്റ്നസ് ബാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ | Lava BeFIT Fitness Band With SpO2 Monitoring Launched in India: Price, Specifications
Add Comments
Friday, 8 January 2021
https://blogpkd.ezyro.com/wp-content/uploads/2021/01/എസ്പിഒ2-മോണിറ്ററിംഗിനൊപ്പം-ലാവ-ബിഫിറ്റ്-ഫിറ്റ്നസ്-ബാൻഡ്-ഇന്ത്യയിൽ-അവതരിപ്പിച്ചു-വില-സവിശേഷതകൾ.jpg

|

കമ്പനി വ്യാഴാഴ്ച നടത്തിയ ഒരു വെർച്വൽ ഇവന്റ് വഴി ലാവ ബിഫിറ്റ് ഫിറ്റ്നസ് ബാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഇവന്റിൽ ഇസഡ് സീരീസിലെ പുതിയ സ്മാർട്ട്‌ഫോണുകൾ, കസ്റ്റമൈസ് ചെയ്യാവുന്ന ഫോൺ, ഒരു സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് പ്രോഗ്രാം എന്നിവയും അവതരിപ്പിച്ചു. കമ്പനിയുടെ ആദ്യ സ്മാർട്ട് ബാൻഡാണ് ലാവയിൽ നിന്നുള്ള ബിഫിറ്റ് ബാൻഡ്. ഇത് നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ഒരു ട്രാക്ക് സൂക്ഷിക്കാനും ശരീര താപനില, ഹൃദയമിടിപ്പ് എന്നിവ നിരീക്ഷിക്കാനും അനുവദിക്കുന്നു. ഒരൊറ്റ ടച്ച് സെൻ‌സിറ്റീവ് ബട്ടൺ‌ ഉപയോഗിച്ച് കളർ‌ ഡിസ്‌പ്ലേ ലാവ ബിഫിറ്റിന് ഉണ്ട്. വാങ്ങിയ ആദ്യ വർഷത്തിനുള്ളിൽ റാമും ഫോണുകളുടെ സ്റ്റോറേജും അപ്‌ഗ്രേഡ് ചെയ്യാൻ ‘സൂപ്പ്’ എന്നറിയപ്പെടുന്ന ഒരു സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് പ്ലാൻ ഉപയോക്താക്കളെ ഇതിനായി സഹായിക്കുന്നു.

എസ്പിഒ2 മോണിറ്ററിംഗിനൊപ്പം ലാവ ബിഫിറ്റ് ഫിറ്റ്നസ് ബാൻഡ് ഇന്ത്യയിൽ

ഇന്ത്യയിലെ ലാവ ബിഫിറ്റ് ഫിറ്റ്നസ് ബാൻഡ് വില, ലഭ്യത

ലാവ ബിഫിറ്റ് ഫിറ്റ്നസ് ബാൻഡിന് 2,699 രൂപയാണ് വില വരുന്നത്. ആമസോൺ, ലാവ വെബ്‌സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവയിൽ നിന്നും ജനുവരി 26 മുതൽ ഈ ഫിറ്റ്നസ് ബാൻഡ് വാങ്ങാൻ ലഭ്യമാണ്. ഒരൊറ്റ ബ്ലാക്ക് കളർ ഓപ്ഷനിലാണ് ഈ ഡിവൈസ് വിപണിയിൽ വരുന്നത്.

ലാവ ബിഫിറ്റ് ഫിറ്റ്നസ് ബാൻഡ്: സവിശേഷതകൾ

ചുവടെ ടച്ച് സെൻ‌സിറ്റീവ് ബട്ടണുള്ള ചെറിയ കളർ ഡിസ്‌പ്ലേയുമായി ലാവ ബിഫിറ്റ് വരുന്നു. ദിവസം മുഴുവൻ ആക്റ്റിവിറ്റി ട്രാക്കിംഗും താപനില, ഹൃദയമിടിപ്പ്, എസ്‌പി‌ഒ 2 മോണിറ്ററിംഗ് എന്നിവയുൾപ്പെടെ ആരോഗ്യം ട്രാക്ക് ചെയ്യാനും പരിപാലിക്കാനും നിരവധി സവിശേഷതകളുണ്ട്. ഇതിന് ഒരു ഓട്ടോ-സ്ലീപ്പ് മോഡും ഉണ്ട്. ഒരു സ്മാർട്ട് ബാൻഡ് ആയതിനാൽ, എസ്എംഎസ്, ഇ-മെയിലുകൾ, സോഷ്യൽ മീഡിയ അലേർട്ടുകൾ എന്നിവയുൾപ്പെടെ നിങ്ങളുടെ ഫോണിന്റെ അറിയിപ്പുകൾ ലാവ ബിഫിറ്റിന് റിലേ ചെയ്യാൻ കഴിയും. ജി‌പി‌എസ് ട്രാക്കിംഗ്, സെഡാൻട്ടറി റിമൈൻഡറുകൾ, വൈബ്രേഷൻ അലേർട്ടുകൾ, റൺ പ്ലാനുകൾ, വാട്ടർ റെസിസ്റ്റൻസ് എന്നിവയും ലാവ ബെഫിറ്റിൽ ഉണ്ട്. എന്നാൽ, ബാറ്ററി ലൈഫിനെക്കുറിച്ചുള്ള വിവരങ്ങൾ കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ലാവ സൂപ്പ് അപ്ഗ്രേഡ് പ്രോഗ്രാം

എസ്പിഒ2 മോണിറ്ററിംഗിനൊപ്പം ലാവ ബിഫിറ്റ് ഫിറ്റ്നസ് ബാൻഡ് ഇന്ത്യയിൽ

ലാവ ബിഫിറ്റ് ഫിറ്റ്നസ് ബാൻഡിനൊപ്പം ലാവ ഇസഡ് 1, ലാവ ഇസഡ് 2, ലാവ ഇസഡ് 4, ലാവ ഇസഡ് 6 എന്നിവയുൾപ്പെടെ ഇസഡ് സീരീസ് സ്മാർട്ട്‌ഫോണുകൾ കമ്പനി പുറത്തിറക്കി. മുൻപ് സൂചിപ്പിച്ചതുപോലെ, വാങ്ങിയ ആദ്യ വർഷത്തിനുള്ളിൽ റാമും ഫോണുകളുടെ സ്റ്റോറേജും അപ്ഗ്രേഡ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന സൂപ്പ് പ്രോഗ്രാമും ലാവ അവതരിപ്പിച്ചു. 2 ജിബി + 32 ജിബി കോൺഫിഗറേഷനിൽ നിന്ന് 4 ജിബി + 64 ജിബി കോൺഫിഗറേഷനിലേക്ക് ഫോണുകൾ അപ്‌ഗ്രേഡ് ചെയ്യാൻ 1,949 രൂപയാകും. ഈ അപ്‌ഗ്രേഡ് പ്ലാൻ ലാവ ഇസഡ് 2, ലാവ ഇസഡ് 4, ലാവ ഇസഡ് 6, മൈ ഇസഡ് കസ്റ്റമൈസ് ഫോൺ മോഡലുകൾക്ക് സാധുതയുള്ളതാണ്. ജനുവരി 26 മുതൽ സൂപ്പ് പ്രോഗ്രാമും ലഭ്യമായി തുടങ്ങും.

ഫ്ലിപ്പ്കാർട്ട് ടിവി ഡെയ്‌സ് സെയിലിലൂടെ സ്മാർട്ട് ടിവികൾ 60 ശതമാനം വരെ കിഴിവിൽ സ്വന്തമാക്കാം

ഫോൺ അപ്‌ഗ്രേഡ് ചെയ്യുന്നതിനായി ഉപയോക്താക്കൾ ഒരു സേവന കേന്ദ്രത്തിൽ അവരുടെ അപ്പോയിന്റ്മെന്റ് മുൻകൂട്ടി ബുക്ക് ചെയ്യാനും സ്ഥലത്ത് നിന്ന് തന്നെ അപ്ഗ്രേഡ് ചെയ്യുവാനും കഴിയും. അപ്ഗ്രേഡ് റാമിലും സ്റ്റോറേജിലും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അപ്ഗ്രേഡ് പ്രക്രിയയിൽ ഡാറ്റാ നഷ്‌ടമുണ്ടാകില്ലെന്നും നിങ്ങളുടെ ഡാറ്റ കമ്പനി പരിപാലിക്കുമെന്നും ലാവ പറയുന്നു.

Most Read Articles

Best Mobiles in India

  • 92,999

  • 17,999

  • 39,999

  • 29,400

  • 38,990

  • 29,999

  • 16,999

  • 23,999

  • 18,170

  • 21,900

  • 14,999

  • 17,999

  • 42,099

  • 16,999

  • 23,999

  • 29,495

  • 18,580

  • 64,900

  • 34,980

  • 45,900


  • 17,999


  • 54,153


  • 7,000


  • 13,999


  • 38,999


  • 29,999


  • 20,599


  • 43,250


  • 32,440


  • 16,190

Source link

https://blogpkd.ezyro.com/2021/01/07/%e0%b4%8e%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%922-%e0%b4%ae%e0%b5%8b%e0%b4%a3%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b4%bf%e0%b4%82%e0%b4%97%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%aa%e0%b5%8d/