MASIGNASUKAv102
6510051498749449419

2021ൽ പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളുടെ ക്യാമറകൾ നിങ്ങളെ ഞെട്ടിക്കും | Upcoming Smartphone Camera Technology And Features In 2021

2021ൽ പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളുടെ ക്യാമറകൾ നിങ്ങളെ ഞെട്ടിക്കും | Upcoming Smartphone Camera Technology And Features In 2021
Add Comments
Friday 8 January 2021
https://blogpkd.ezyro.com/wp-content/uploads/2021/01/2021ൽ-പുറത്തിറങ്ങുന്ന-സ്മാർട്ട്ഫോണുകളുടെ-ക്യാമറകൾ-നിങ്ങളെ-ഞെട്ടിക്കും-Upcoming-Smartphone-Camera.jpg

പിൻക്യാമറ

ബജറ്റ് സ്മാർട്ട്ഫോണുകളിൽ അടക്കം ഇന്ന് നാല് പിൻക്യാമറകൾ ഉണ്ട്. രണ്ട് സെൽഫി ക്യാമറകളും പോപ്പ് അപ്പ് സെൽഫി ക്യാമറയുമെല്ലാം കഴിഞ്ഞ കുറച്ച് കാലത്തിനിടെ വന്ന വലിയ മാറ്റങ്ങളാണ്. ക്യാമറ സാങ്കേതികവിദ്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ക്യാമറയോളം തന്നെ ക്വാളിറ്റിയുള്ള ഇമേജുകൾ ക്യാപ്ച്ചർ ചെയ്യാൻ സാധിക്കുന്ന സ്മാർട്ട്ഫോൺ ക്യാമറകൾ ഇന്ന് ലഭ്യവുമാണ്.

ഫ്ലാഗ്ഷിപ്പ്

നൈറ്റ് മോഡ് കൂടുതൽ ജനപ്രിയമാവുകയും നിരവധി ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകളിൽ 8കെ വീഡിയോ റെക്കോർഡിങ് വരികയും ചെയ്തിട്ടുണ്ട്. ക്യാമറ ഫീച്ചറുകളിൽ വന്ന മാറ്റത്തിനൊപ്പം തന്നെ ക്യാമറ ഹാർഡ്വെയറുകളിലുണ്ടായ വികാസവും അതിശയിപ്പിക്കുന്നതാണ്. ഈ വർഷം സ്മാർട്ട്ഫോൺ ക്യാമറകളിൽ സംഭവിക്കാനിരിക്കുന്ന പ്രധാന മാറ്റങ്ങളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

കൂടുതൽ വായിക്കുക: ഈ വർഷം ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്‌ഫോണുകൾ

8K വീഡിയോ റെക്കോർഡിങ്

8K വീഡിയോ റെക്കോർഡിങ്

ഇന്ത്യയിൽ ലഭ്യമായ മിക്കവാറും എല്ലാ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളുടെയും ക്യാമറകളിൽ 4കെ വീഡിയോകൾ റെക്കോർഡ് ചെയ്യാൻ സാധിക്കും. 4കെയെക്കാൾ മികച്ച ക്വാളിറ്റിയുള്ള 8കെ വീഡിയോ ഷൂട്ട് ചെയ്യാൻ സാധിക്കുന്ന ക്യാമറകൾ 2020ൽ തന്നെ വിപണിയിലെത്തിയിരുന്നു. ഫ്ലാഗ്ഷിപ്പ് ഫോണുകളിലാണ് ഇത്തരം ക്യാമറകൾ നമ്മൾ കണ്ടത്. ഈ വർഷം 8കെ വീഡിയോ റെക്കോർഡിങ് സ്വാഭാവിക കാര്യമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

8കെ സപ്പോർട്ട് ചെയ്യുന്ന സ്ക്രീനുകൾ

8കെ സപ്പോർട്ട് ചെയ്യുന്ന സ്ക്രീനുകൾ സാധാരണയായതോടെ ഇത്തരം വീഡിയോകൾ ഷൂട്ട് ചെയ്യാൻ സാധിക്കുന്ന ക്യാമറകൾക്കും ജനപ്രീതി വർധിച്ച് വരുന്നുണ്ട്. ഇന്ന് സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ ടിവികൾ എന്നിങ്ങനെയുള്ള ഡിവൈസുകളിൽ 8കെ വീഡിയോ മികച്ച ക്വാളിറ്റിയോടെ തന്നെ കാണാനുള്ള സംവിധാനം ഉണ്ട്.

8കെ വീഡിയോ

മിക്ക സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളും ഈ വർഷം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ക്യാമറ ഫീച്ചറായിരിക്കും 8കെ വീഡിയോ സപ്പോർട്ട് എന്ന കാര്യത്തിൽ സംശയം ഇല്ല. എങ്കിലും 4കെയ്ക്ക് നിലവിൽ ഉള്ള രീതിയിലെ പ്രചാരം ഈ വർഷം തന്നെ 8കെ വീഡിയോ സപ്പോർട്ടിന് ലഭിക്കണമെന്നില്ല. ഈ വർഷം അവസാനത്തോടെ 8കെ വീഡിയോ സപ്പോർട്ടുകള്ള ക്യാമറകളടങ്ങുന്ന സ്മാർട്ട്ഫോണുകൾ വിപണിയിൽ കൂടുതൽ സജീവമാകും.

കൂടുതൽ വായിക്കുക: 2020ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ

ഇൻ-ബിൽറ്റ് ഗിംബൽ സ്റ്റെബിലൈസേഷൻ

ഇൻ-ബിൽറ്റ് ഗിംബൽ സ്റ്റെബിലൈസേഷൻ

സ്മാർട്ട്‌ഫോൺ ക്യാമറകളുടെ ഉപയോഗവും സാധ്യതകളും മാറി മറിയുന്ന കാലമാണ് ഇത്. യൂട്യൂബർമാരും മോജോ എന്ന ജേർണലിസം രീതിക്കായി മാധ്യമപ്രവർത്തകരം വൻതോതിൽ സ്മാർട്ട്ഫോൺ ക്യാമറകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രൊഫഷണൽ ക്യാമറകൾക്ക് ചിലവഴിക്കേണ്ടി വരുന്ന വലിയ തുക ഒഴിവാക്കി എഡിറ്റിങിനും അപ്ലോഡിങിനും ലൈവിനുമെല്ലാം സാധിക്കുന്ന വിധത്തിൽ മൊബൈൽ ക്യാറകളെ ഉപയോഗിക്കാനാണ് ആളുകൾ താല്പര്യംപ്പെടുന്നത്.

വീഡിയോ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെയും വീഡിയോ കണ്ടന്റുകളുടെയും ജനപ്രീതി സ്മാർട്ട്ഫോൺ ക്യമറകളിൽ ഷൂട്ട് ചെയ്യുന്നതിന്റെ സാധ്യതകൾ വർധിപ്പിച്ചിട്ടുണ്ട്. സ്മാർട്ട്ഫോണുകളിൽ വീഡിയോകൾ എടുക്കുമ്പോൾ നേരിടുന്ന പ്രധാന പ്രശ്നമാണ് സ്റ്റെബിലൈസേഷൻ. കൈയിൽ പിടിച്ച് ഷൂട്ട് ചെയ്യുമ്പോൾ ഷേക്ക് ആവുകയും വീഡിയോയുടെ ഭംഗി നഷ്ടപ്പെടുകയും ചെയ്യും. സ്റ്റിൽ ഫോട്ടോകൾക്കം ഈ പ്രശ്നം ബാധകമാണ്. ഈ അവസരത്തിലാണ് ഒപ്റ്റിക്കൽ സ്റ്റെബിലൈസേഷൻ സഹായിക്കുന്നത്.

സ്റ്റെബിലൈസേഷൻ

വീഡിയോകളുടെയോ ഫോട്ടോകളുടെയോ സ്റ്റെബിലൈസേഷൻ ഉറപ്പാക്കുന്ന സംവിധാനാണ് ഒഎസ് അഥവാ ഒപ്റ്റിക്കൽ സ്റ്റെബിലൈസേഷൻ. പ്രൊഫഷണൽ ക്യാമറകളിൽ കണ്ടിട്ടുള്ള ഈ സംവിധാനം ഇപ്പോൾ മെബൈൽ ക്യാമറകളിലും ലഭ്യമാണ്. ഗിംബൽ വാങ്ങാതെ തന്നെ കൈയിൽ വച്ച് ഷൂട്ട് ചെയ്യാനും മികച്ച ക്വാളിറ്റിയുള്ള വിഷ്വലുകൾ ലഭിക്കാനം സഹായിക്കുന്ന സംവിധാനമാണ് ഇത്.

കൂടുതൽ വായിക്കുക: 108 എംപി ക്യാമറയുമായി ഷവോമി എംഐ 10ഐ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി

ഇൻബിൾഡ് ജിംബൽ

വിവോ എക്സ് 50 പ്രോ സ്മാർട്ട്ഫോണിലൂടെ ഇൻബിൾഡ് ജിംബൽ സ്റ്റെബിലൈസേഷൻ സംവിധാനം സ്മാർട്ട്ഫോൺ ക്യാമറകളിക്ക് വിവോ കൊണ്ടുവന്നിരുന്നു. ഈ സംവിധാനം ഏറെ സഹായകമാണ്. ഈ വർഷം പുറത്തിറങ്ങാൻ പോകുന്ന ഡിവൈസുകളിൽ ഇൻബിൾഡ് ജിംബൽ സ്റ്റെബിലൈസേഷൻ സംവിധാനം കൂടുതലായി ഉൾപ്പെടുത്തൈാൻ സാധ്യത ഏറെയാണ്.

ഹൈ റസലൂഷൻ സെൻസറുകൾ

ഹൈ റസലൂഷൻ സെൻസറുകൾ

മെഗാപിക്സലിന്റെ കണക്കുകൾ പറഞ്ഞാണ് പലപ്പോഴും സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ തങ്ങളുടെ പ്രൊഡക്ടുകൾ മാർക്കറ്റ് ചെയ്യുന്നത്. ഇതൊരു ഗിമിക്കാണ് എന്ന ആക്ഷേപം വൻതോതിൽ ഉയർന്നുവരുന്നുമുണ്ട്. 8 കെ വീഡിയോകളെ പോലുള്ള ക്വാളിറ്റി കാര്യങ്ങളിലേക്ക് കടക്കുമ്പോൾ സെൻസറുകളുടെ റസലൂഷനും പ്രാധാന്യം നേടുന്നു. 4കെ വീഡിയോകൾ റെക്കോർഡുചെയ്യാൻ 8 മെഗാപിക്സലിനേക്കാൾ ഉയർന്ന സെൻസറുകൾ ആവശ്യമാണ് അതുകൊണ്ടാണ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ സെൻസറുകൾ ഉപയോഗിക്കുന്നത്.

ക്യാമറ സെൻസറുകൾ

8കെ വീഡിയോകൾ റെക്കോർഡുചെയ്യാനായി ഉപയോക്താക്കൾക്ക് 33 മെഗാപിക്സലിന് മുകളിലുള്ള ക്യാമറ സെൻസറുകൾ ആവശ്യമാണ്. ഇതിനായി വലിയ സെൻസറുകൾ ഉപയോഗിക്കുക എന്നതല്ലാതെ മറ്റൊരു മാർഗവും സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾക്ക് ഇല്ല. 12 എംപി ലെൻസുകളെ ദീർഘകാലമായി ആശ്രയിച്ചിരുന്ന ആപ്പിളും ഗൂഗിളും ഉൾപ്പെടെയുള്ളവ 8കെ വീഡിയോകൾക്കായി അധിക റെസല്യൂഷനുള്ള സെക്കൻഡറി സെൻസറുകൾ ഉപയോഗിക്കുന്നു.

കൂടുതൽ വായിക്കുക: ഈ വർഷം ഫ്ലിപ്പ്കാർട്ടിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകൾ

ഇൻ-ഡിസ്പ്ലേ സെൽഫി ക്യാമറ

ഇൻ-ഡിസ്പ്ലേ സെൽഫി ക്യാമറ

സെൽഫി ക്യാമറകളുടെ സ്ഥാനം ഇപ്പോഴും ഡിസൈൻ രംഗത്ത് ഒരു പ്രശ്നമാണ്. ഫുൾസക്രീൻ ഡിസ്പ്ലെയ്ക്ക് തടസമാക്കുന്ന സെൽഫി ക്യാമറകളെ പോപ്പ്അപ്പ് മൊഡ്യൂളിൽ ഉൾപ്പെടുത്തി ഒരു പരിധിവരെ ഇതിനൊരു പരിഹാരം കണ്ടിരുന്നു. എന്നാൽ ഇതിനെക്കാൾ മികച്ച ആശയമാണ് ഇൻഡിസ്പ്ലെ ക്യാമറ. പോപ്പ്-അപ്പ് സെൽഫി ക്യാമറകൾ, നോച്ച് സ്റ്റൈൽ സെൽഫി ക്യാമറകൾ, പഞ്ച്-ഹോൾ ക്യാമറകൾ എന്നിവയ്ക്ക് പകരം പുതിയ സംവിധാനമായിട്ടാണ് ഇത് വരുന്നത്.

സെൽഫി ക്യാമറ

2021ൽ സജീവമായേക്കാവുന്ന സ്മാർട്ട്ഫോൺ ക്യാമറ സംവിധാനമാണ് ഇൻ-ഡിസ്പ്ലേ സെൽഫി ക്യാമറ. ഓപ്പോയും ഷവോമിയും 2020ൽ തന്നെ ഈ സാങ്കേതികവിദ്യ പരിചയപ്പെടുത്തിയിരുന്നു. മറ്റ് കമ്പനികളും ഇത്തരം ഡിവൈസുകൾ പുറത്തിറക്കാൻ സാധ്യത ഏറെയാണ്. ഇതുവരെയായി വാണിജ്യാടിസ്ഥാനത്തിൽ ആരും ഇത്തരം ഫോണുകൾ പുറത്തിറക്കിയിട്ടില്ല. ഡിസ്പ്ലെയുടെ കീഴിൽ തന്നെ സെൽഫി ക്യാമറ വരുന്ന സംവിധാനമാണ് ഇത്.

ഒരേസമയം ഒന്നിലധികം ക്യാമറകളിൽ ചിത്രങ്ങൾ എടുക്കുന്ന സംവിധാനം

ഒരേസമയം ഒന്നിലധികം ക്യാമറകളിൽ ചിത്രങ്ങൾ എടുക്കുന്ന സംവിധാനം

2021 ലെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകളുടെ ആദ്യ തരംഗത്തിന് കരുത്ത് പകരുന്നത് ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 888 SoC ആണ്. ഈ ചിപ്പ്സെറ്റ് വരുത്തുന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് ISP- കളുടെ എണ്ണം മൂന്നായി ഉയർത്തുക എന്നത്. ഫോണിന്റെ ക്യാമറകളിൽ നിന്ന് ഇമേജിംഗ് ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിനായുള്ള ചിപ്പാണ് ഒരു ഐഎസ്പി എന്ന ഇമേജ് സിഗ്നൽ പ്രോസസർ.

കൂടുതൽ വായിക്കുക: 2020 ൽ ഏറ്റവും കൂടുതൽ ഡൗൺ‌ലോഡ് ചെയ്യപ്പെട്ട മൊബൈൽ അപ്ലിക്കേഷനുകൾ

മൂന്ന് ക്യാമറകൾ

ഉപയോക്താക്കൾക്ക് ഒരേസമയം മൂന്ന് ക്യാമറകൾ വരെ പ്രവർത്തിപ്പിച്ച് ഇമേജുകൾ ക്യാപ്‌ചർ ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് പുതിയ ചിപ്പ്സെറ്റിൽ ഐഎസ്പികൾ സെറ്റ് ചെയ്തിരിക്കുന്നത്. ഒരേസമയം 28 MP ZSL ക്യാപ്‌ചർ (സീറോ ഷട്ടർ ലാഗ്) സാധ്യമാക്കുന്നു. മൂന്ന് വ്യത്യസ്ത ക്യാമറകളിൽ നിന്ന് ഒരേസമയം 4കെ എച്ച്ഡിആർ ക്യാപ്ച്ചർ ചെയ്യാൻ ഈ സംവിധാനം സ്മാർട്ട്‌ഫോണിനെ അനുവദിക്കും.

Source link

https://blogpkd.ezyro.com/2021/01/06/2021%e0%b5%bd-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%be%e0%b5%bc/