
മുൻകൂട്ടി ഓർഡർ ചെയ്യുന്ന ഉപയോക്താക്കൾക്ക് സാംസങ് ഗാലക്‌സി എസ് 21 അൾട്രയ്ക്ക് ഗാലക്‌സി സ്മാർട്ട് ടാഗും ഗാലക്‌സി ബഡ്‌സ് പ്രോയും സൗജന്യമായി ലഭിക്കും.സാംസങ് വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, സാംസങ് ഗാലക്‌സി എസ് 21 സ്മാർട്ട്‌ഫോൺ ബുക്ക് ചെയ്യുന്നവർക്ക് കവർ സൗജന്യമായി ലഭിക്കും. ഈ ശ്രേണിയിലെ മൂന്ന് സ്മാർട്ഫോണുകളായ ഗാലക്‌സി എസ് 21 അൾട്രാ, ഗാലക്‌സി എസ് 21 + അല്ലെങ്കിൽ വാനില ഗാലക്‌സി എസ് 21 എന്നിവ വാങ്ങുമ്പോൾ ഈ ഓഫർ ലഭ്യമാകുമോ എന്ന കാര്യം സാംസങ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഈ സ്മാർട്ട്ഫോൺ വാങ്ങാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ലോഞ്ചിന് ശേഷം നിങ്ങൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതും ഓഫറുകൾ നേടാവുന്നതുമാണ്. ഇത് ബാധകമായ മറ്റേതെങ്കിലും പ്രീ-ബുക്കിംഗ് ഓഫറുകൾക്ക് പുറമേ സൗജന്യ സ്മാർട്ട് ക്ലിയർ കവർ ലഭിക്കുമെന്നും സാംസങ് പറയുന്നു. ഗാലക്‌സി എസ് 21 ഹാൻഡ്‌സെറ്റ് പ്രീ-ബുക്ക് ചെയ്യുന്നതിനായി നിങ്ങൾ ആദ്യം 2,000 രൂപ വില വരുന്ന ഒരു വിഐപി പാസ് വാങ്ങണം. ഡെലിവറിയിൽ മുൻഗണന ലഭിക്കുന്ന ഉപഭോക്താക്കൾക്ക് ഗാലക്‌സി എസ് 21 സ്മാർട്ട്‌ഫോണുകൾ ലഭിക്കും. ഈ ഹാൻഡ്‌സെറ്റ് വാങ്ങുമ്പോൾ വരുന്ന ബിൽ തുകയിൽ 2,000 രൂപയിളവ് ലഭിക്കുന്നതാണ്.
സാംസങ് ഗാലക്‌സി എ 71, ഗാലക്‌സി എ 51 സ്മാർട്ഫോണുകൾ ഇപ്പോൾ വിലക്കുറവിൽ നിങ്ങൾക്ക് സ്വന്തമാക്കാം

സാംസങ് ഗാലക്‌സി എസ് 21, ഗാലക്‌സി എസ് 21 പ്ലസ് എന്നിവ മുൻകൂട്ടി ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് സ്മാർട്ട് ടാഗ്, ഗാലക്‌സി ബഡ്സ് ലൈവ് എന്നിവ സൗജന്യമായി ലഭിക്കുമെന്ന് അടുത്തിടെ ഒരു റിപ്പോർട്ട് അവകാശപ്പെട്ടു. സാംസങ് ഗാലക്‌സി എസ് 21 അൾട്രാ മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് ഗാലക്‌സി സ്മാർട്ട് ടാഗും ഗാലക്‌സി ബഡ്‌സ് പ്രോയും സൗജന്യമായി ലഭിക്കും. ഗാലക്‌സി അൺപാക്ക്ഡ് 2021 ഇവന്റിൽ സാംസങ് ഗാലക്‌സി എസ് 21 സീരീസ് സ്മാർട്ട്‌ഫോണുകൾ ജനുവരി 14 ന് രാവിലെ 10:00 മണിക്ക് സാംസങ്.കോമിൽ തത്സമയം സംപ്രേഷണം ചെയ്യും. ഈ സ്മാർട്ട്ഫോണുകളുടെ പേരുകൾ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
comment 0 Comments
more_vert