
അൽകാറ്റെൽ 5 എക്‌സ്: സവിശേഷതകൾ
അൽകാറ്റെൽ 5 എക്‌സ് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 6.52 ഇഞ്ച് എച്ച്ഡി + (720×1,600 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേ, വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച്, ഡിസ്‌പ്ലേ, 20: 9 ആസ്പെക്റ്റ് റേഷിയോ, 2.5 ഡി ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പവർവിആർ ജിഇ 8320 ജിപിയു, 4 ജിബി റാം എന്നിവയുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ പി 22 (എംടി 6762) SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ വികസിപ്പിക്കാനുള്ള ഓപ്ഷനുമായി വരുന്ന ഈ ഹാൻഡ്‌സെറ്റിൻറെ ഇന്റർനാൽ സ്റ്റോറേജ് 128 ജിബി ആയി പട്ടികപ്പെടുത്തിയിരിക്കുന്നു.

അൽകാറ്റെൽ 5 എക്‌സ്: ക്യാമറ സവിശേഷതകൾ
എഫ് / 1.8 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ മെയിൻ സെൻസറുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പും എഫ് / 2.2 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ സെക്കൻഡറി സെൻസറും എഫ് / 2.4 അപ്പേർച്ചറുള്ള രണ്ട് അധിക മെഗാപിക്സൽ സെൻസറുകളും അൽകാറ്റെൽ 5 എക്‌സിനുണ്ട്. 30 എഫ്പിഎസിൽ 1080 പിക്‌സൽ വീഡിയോ റെക്കോർഡ് ചെയ്യാൻ പിൻ ക്യാമറയ്ക്ക് കഴിയും. എഫ് / 2.0 അപ്പർച്ചർ, എൽസിഡി ഫ്ലാഷ്, ഫിക്‌സഡ് ഫോക്കസ് എന്നിവയുള്ള 13 മെഗാപിക്സൽ സെൽഫി ക്യാമറയാണ് അൽകാറ്റെൽ 5 എക്‌സിനുള്ളത്.

31 മണിക്കൂർ 4 ജി ടോക്ക് ടൈമും 560 മണിക്കൂർ 4 ജി സ്റ്റാൻഡ്‌ബൈയും നൽകുമെന്ന് അവകാശപ്പെടുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് അൽകാറ്റെൽ 5 എക്‌സിൽ നൽകിയിരിക്കുന്നത്. എന്നാൽ, ഈ സ്മാർട്ട്ഫോൺ ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നില്ല. മുഴുവനായും ചാർജ് ചെയ്യുന്നതിനായി ഏകദേശം 3 മണിക്കൂറും 30 മിനിറ്റും സമയം എടുക്കുമെന്ന് പറയുന്നു. അൽകാറ്റെൽ 5 എക്‌സിന് 186 ഗ്രാം ഭാരം ഉണ്ട്. ഇതിന് ഒരു ഗൂഗിൾ അസിസ്റ്റന്റ് ബട്ടണും പിന്നിലായി ഫിംഗർപ്രിന്റ് സെൻസറും വരുന്നു. ബ്ലൂടൂത്ത് വി 5, യുഎസ്ബി 2.0, വൈഫൈ 802.11 ബി / ജി / എൻ, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

അൽകാറ്റെൽ 1 വി പ്ലസ്: സവിശേഷതകൾ
ചെറുതായി ടോൺ-ഡൗൺ ചെയ്യ്ത അൽകാറ്റെൽ 1 വി പ്ലസും ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, 6.22 ഇഞ്ച് എച്ച്ഡി + (720×1,520 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേ, വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച്, 2.5 ഡി ഗ്ലാസ് പ്രോട്ടക്ഷൻ എന്നിവ ഉൾപ്പെടുന്നു. 2 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ പി 22 (എംടി 6762 ഡി) SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ വികസിപ്പിക്കാനുള്ള ഓപ്ഷനുമായി വരുന്ന ഈ ഹാൻഡ്‌സെറ്റിന് ഇൻർനാൽ സ്റ്റോറേജ് 32 ജിബി വരുന്നു.

അൽകാറ്റെൽ 1 വി പ്ലസ്: ക്യാമറ സവിശേഷതകൾ
എഫ് / 1.8 അപ്പർച്ചറിൽ വരുന്ന 13 മെഗാപിക്സൽ മെയിൻ സെൻസറും 5 മെഗാപിക്സൽ സെക്കൻഡ് സെൻസറുമുള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് അൽകാറ്റെൽ 1 വി പ്ലസിന് ഉള്ളത്. ഹൈ ഡൈനാമിക് റേഞ്ച് (എച്ച്ഡിആർ), ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷൻ (ഇഐഎസ്) എന്നിവ ക്യാമറ സവിശേഷതകളിൽ ഉൾപ്പെടുന്നു. മുൻവശത്ത്, ഈ സ്മാർട്ട്ഫോണിന് എഫ് / 2.2 അപ്പർച്ചറിൽ വരുന്ന 5 മെഗാപിക്സൽ ഫിക്സഡ്-ഫോക്കസ് ക്യാമറയുണ്ട്.

അൽകാറ്റെൽ 1 വി പ്ലസ് 4,000 എംഎഎച്ച് ബാറ്ററി വരുന്ന ഈ ഹാൻഡ്‌സെറ്റ് മുഴുവനായി ചാർജ് ചെയ്യുമ്പോൾ 25 മണിക്കൂർ 4 ജി ടോക്ക് ടൈമും 424 മണിക്കൂർ 4 ജി സ്റ്റാൻഡ്‌ബൈയും നൽകുമെന്ന് അവകാശപ്പെടുന്നു. പൂർണ്ണമായും ചാർജ് ചെയ്യാൻ ഏകദേശം 4 മണിക്കൂറും 30 മിനിറ്റ് സമയവും എടുക്കുന്നു. 3.5 എംഎം ഓഡിയോ ജാക്ക്, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് വി 5, യുഎസ്ബി 2.0 എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.160 ഗ്രാം ഭാരം വരുന്ന ഈ ഹാൻഡ്‌സെറ്റിൻറെ ഒരു വശത്ത് ഗൂഗിൾ അസിസ്റ്റന്റ് ബട്ടണും പിന്നിലായി ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.
comment 0 Comments
more_vert