MASIGNASUKAv102
6510051498749449419

ഡൈമെൻസിറ്റി 800 യു SoC പ്രോസസറുമായി റിയൽമി വി 15 5 ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ | Realme V15 5G With Dimensity 800U SoC Announced; Price, Features, More

ഡൈമെൻസിറ്റി 800 യു SoC പ്രോസസറുമായി റിയൽമി വി 15 5 ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ | Realme V15 5G With Dimensity 800U SoC Announced; Price, Features, More
Add Comments
Friday, 8 January 2021
https://blogpkd.ezyro.com/wp-content/uploads/2021/01/ഡൈമെൻസിറ്റി-800-യു-SoC-പ്രോസസറുമായി-റിയൽമി-വി-15-5-ജി.jpg

റിയൽമി വി 15 5 ജി: വില

റിയൽമി വി 15 5 ജി: വില

6 ജിബി റാം വേരിയന്റിന് റിയൽമി വി 15 5 ജി വില സി‌എൻ‌വൈ 1,399 (ഏകദേശം 15,900 രൂപ) വില വരുന്നു. ഈ ഹാൻഡ്‌സെറ്റിൻറെ 8 ജിബി റാം ഓപ്ഷന് സി‌എൻ‌വൈ 1,999 (ഏകദേശം 22,700 രൂപ) വിലയുണ്ട്. ക്രസന്റ് സിൽവർ, കോയി, മിറർ ലേക് ബ്ലൂ കളർ ഓപ്ഷനുകളിലാണ് റിയൽമി വി 15 5 ജി വിപണിയിൽ വരുന്നത്. നിലവിൽ ചൈനയിൽ പ്രീ-ഓർഡറുകൾക്കായി ലഭ്യമായ ഇതിൻറെ വിൽപ്പന ജനുവരി 14 ന് ആരംഭിക്കും.

റിയൽമി വി 15 5 ജി: സവിശേഷതകൾ

റിയൽമി വി 15 5 ജി: സവിശേഷതകൾ

ഡ്യുവൽ സിം നാനോ വരുന്ന റിയൽമി വി 15 5 ജി ആൻഡ്രോയിഡ് 10 റിയൽമി യുഐയ്‌ക്കൊപ്പം പ്രവർത്തിക്കുന്നു. 6.4 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേ 20: 9 അസ്പക്റ്റ് റേഷിയോയും 90.8 ശതമാനം സ്‌ക്രീൻ-ടൂ-ബോഡി റേഷിയോയുമായി വരുന്നു. 8 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമുമായി ജോടിയാക്കിയ ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 800 യു SoC പ്രോസസറാണ് ഈ ഫോണിന്റെ കരുത്ത്.

റിയൽമി വി 15 5 ജി: ക്യാമറ സവിശേഷതകൾ

റിയൽമി വി 15 5 ജി: ക്യാമറ സവിശേഷതകൾ

എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ-വൈഡ് ആംഗിൾ എഫ് / 2.3 ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, മാക്രോ എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ സെൻസർ എന്നിവ ഉൾക്കൊള്ളുന്ന ഒരു ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ ഹാൻഡ്‌സെറ്റിൽ നൽകിയിരിക്കുന്നത്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി എഫ് / 2.5 ലെൻസുള്ള 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസർ റിയൽമി വി 15 5 ജിയിൽ വരുന്നു.

ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 800 യു SoC പ്രോസസർ

മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാൻ സാധിക്കില്ല. 128 ജിബി ഓൺബോർഡ് യുഎഫ്എസ് 2.1 സ്റ്റോറേജ് റിയൽമി വി 15 5 ജിയിൽ വരുന്നു. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുമായാണ് ഈ ഹാൻഡ്‌സെറ്റ് വരുന്നത്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഓൺ‌ബോർഡിലെ മറ്റ് സെൻസറുകളിൽ ഉൾപ്പെടുന്നു. ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേഷനും ഡിറാക് എച്ച്ഡി സൗണ്ട് സപ്പോർട്ടും ഉണ്ട്. 65W വരെ ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,310 എംഎഎച്ച് ബാറ്ററിയാണ് കമ്പനി നൽകിയിരിക്കുന്നത്. റിയൽ‌മി വി 15 5 ജി സ്മാർട്ഫോണിന് 176 ഗ്രാം ഭാരം വരുന്നു.

Source link

https://blogpkd.ezyro.com/2021/01/08/%e0%b4%a1%e0%b5%88%e0%b4%ae%e0%b5%86%e0%b5%bb%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-800-%e0%b4%af%e0%b5%81-soc-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%8b%e0%b4%b8%e0%b4%b8%e0%b4%b1%e0%b5%81/