MASIGNASUKAv102
6510051498749449419

മീഡിയടെക് ഡൈമെൻസിറ്റി 800 യു SoC പ്രോസസറുമായി റെഡ്മി നോട്ട് 9 ടി അവതരിപ്പിച്ചു: വില, സവിശേഷതകൾ | Redmi Note 9T With MediaTek Dimensity 800U SoC Launched: Price, Specifications

മീഡിയടെക് ഡൈമെൻസിറ്റി 800 യു SoC പ്രോസസറുമായി റെഡ്മി നോട്ട് 9 ടി അവതരിപ്പിച്ചു: വില, സവിശേഷതകൾ | Redmi Note 9T With MediaTek Dimensity 800U SoC Launched: Price, Specifications
Add Comments
Friday 8 January 2021
https://blogpkd.ezyro.com/wp-content/uploads/2021/01/മീഡിയടെക്-ഡൈമെൻസിറ്റി-800-യു-SoC-പ്രോസസറുമായി-റെഡ്മി-നോട്ട്-9-ടി.jpg

റെഡ്മി നോട്ട് 9 ടി, റെഡ്മി 9 ടി: വില

റെഡ്മി നോട്ട് 9 ടി, റെഡ്മി 9 ടി: വില

4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് റെഡ്മി നോട്ട് 9 ടി വില യൂറോ 229 (ഏകദേശം 20,500 രൂപ) വില വരുന്നു. 4 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷന് യൂറോ 269 (ഏകദേശം 24,100 രൂപ) ആണ് വില. രണ്ട് പതിപ്പുകളും ജനുവരി 11 മുതൽ യൂറോപ്പിൽ നിന്നും നിങ്ങൾക്ക് നൈറ്റ്ഫാൾ ബ്ലാക്ക്, ഡേബ്രേക്ക് പർപ്പിൾ തുടങ്ങിയ കളർ ഓപ്ഷനുകളിൽ സ്വന്തമാക്കാവുന്നതാണ്. ഷവോമി തുടക്കത്തിൽ റെഡ്മി നോട്ട് 9 ടി യൂറോ 199 (ഏകദേശം 17,900 രൂപയും), യൂറോ 249 (ഏകദേശം 22,400 രൂപയും) യഥാക്രമം 64 ജിബി, 128 ജിബി തുടങ്ങിയ വേരിയന്റുകളിലും വിപണിയിൽ വരുന്നു.

 4 ജിബി + 64 ജിബി സ്റ്റോറേജ്

റെഡ്മി 9 ടി 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് യൂറോ 159 (ഏകദേശം 14,300 രൂപ), 4 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് യൂറോ 189 (ഏകദേശം 17,000 രൂപ), 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് യൂറോ 199 (ഏകദേശം 17,900 രൂപ) വില വരുന്നു. കാർബൺ ഗ്രേ, ട്വിലൈറ്റ് ബ്ലൂ, സൺ‌റൈസ് ഓറഞ്ച്, ഓഷ്യൻ ഗ്രീൻ കളർ ഓപ്ഷനുകളിൽ വരുന്ന ഈ സ്മാർട്ട്ഫോൺ ജനുവരി 9 മുതൽ വിപണിയിൽ നിന്നും നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.

റെഡ്മി 9 ടി വില

6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് സി‌എൻ‌വൈ 1,299 (ഏകദേശം 14,700 രൂപ) വിലയുമായി റെഡ്മി നോട്ട് 9 5 ജി ചൈനയിൽ അവതരിപ്പിച്ചു. റെഡ്മി നോട്ട് 9 4 ജി 4 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റ് സിഎൻ‌വൈ 999 വിലയിൽ (ഏകദേശം 11,300 രൂപ) അവതരിപ്പിച്ചു. റെഡ്മി 9 പവർ എന്ന നിലയിൽ വ്യത്യസ്തമായ കോൺഫിഗറേഷനിലാണ് ഇത് ഇന്ത്യയിലെത്തിയത്. ഈ മോഡലിൻറെ 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 10,999 രൂപയാണ് വിലവരുന്നത്.

റെഡ്മി നോട്ട് 9 ടി: സവിശേഷതകൾ

റെഡ്മി നോട്ട് 9 ടി: സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന റെഡ്മി നോട്ട് 9 ടി ആൻഡ്രോയിഡ് 10 എംഐയുഐ 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,340 പിക്‌സൽ) ഡിസ്‌പ്ലേ, 19.5: 9 ആസ്പെക്റ്റ് റേഷിയോയും പഞ്ച്-ഹോൾ ഡിസൈനും വരുന്നു. 4 ജിബി എൽപിഡിഡിആർ 4 എക്‌സ് റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 800 യു SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്. റെഡ്മി നോട്ട് 9 ടിയിൽ ഒരു ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് വരുന്നത്. അതിൽ എഫ് / 2.4 ലെൻസ് വരുന്ന 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 1.79 ലെൻസ് വരുന്ന 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയുണ്ട്. മുൻവശത്ത് എഫ് / 2.25 ലെൻസ് വരുന്ന 13 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്.

18W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററി

മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ വികസിപ്പിക്കാവുന്ന റെഡ്മി നോട്ട് 9 ടിയിൽ 64 ജിബി, 128 ജിബി ഓൺബോർഡ് യുഎഫ്എസ് 2.2 സ്റ്റോറേജ് ഓപ്ഷനുകൾ ഷവോമി നൽകിയിട്ടുണ്ട്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, ഇൻഫ്രാറെഡ് (ഐആർ) ബ്ലാസ്റ്റർ, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസറും വരുന്നുണ്ട്. 18W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 9 ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഹാൻഡ്‌സെറ്റിന് ഭാരം 199 ഗ്രാം ഭാരം വരുന്നു.

റെഡ്മി 9 ടി: സവിശേഷതകൾ

റെഡ്മി 9 ടി: സവിശേഷതകൾ

ആൻഡ്രോയിഡ് 10 അധിഷ്ഠിത എംഐയുഐ 12 ലാണ് ഡ്യുവൽ നാനോ സിം റെഡ്മി 9 ടി പ്രവർത്തിക്കുന്നത്. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,340 പിക്‌സൽ) ഡിസ്‌പ്ലേ, 19.5: 9 ആസ്പെക്റ്റ് റേഷിയോയും വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ചും വരുന്നു. 4 ജിബി, 6 ജിബി LPDDR4X റാം എന്നിവയുമായി ജോടിയാക്കിയ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസ്സറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. റെഡ്മി 9 ടിയിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് വരുന്നത്. അതിൽ എഫ് / 1.79 ലെൻസ് വരുന്ന 48 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ എഫ് / 2.2 ലെൻസ് വരുന്ന 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 2.2 ലെൻസ് വരുന്ന 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ വരുന്നു. മുൻവശത്ത് എഫ് / 2.05 ലെൻസ് വരുന്ന 8 മെഗാപിക്സൽ സെൽഫി ഷൂട്ടറും ഉണ്ട്.

18W ഫാസ്റ്റ് ചാർജിംഗും റിവേഴ്സ് വയർഡ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്ന 6,000 എംഎഎച്ച് ബാറ്ററി

റെഡ്മി 9 ടിയിൽ 64 ജിബി യുഎഫ്എസ് 2.1 ഉം 128 ജിബി യുഎഫ്എസ് 2.2 ഇന്റേണൽ സ്റ്റോറേജുമുണ്ട്. ഇത് മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ ഒരു പ്രത്യേക സ്ലോട്ടിലൂടെ എക്സ്പാൻഡ് ചെയ്യുവാൻ സാധിക്കും. 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, എഫ്എം റേഡിയോ, ഐആർ ബ്ലാസ്റ്റർ, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. 18W ഫാസ്റ്റ് ചാർജിംഗും റിവേഴ്സ് വയർഡ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 9 ടിയിൽ വരുന്നത്. ഈ ഹാൻഡ്‌സെറ്റിൽ ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേഷനും ഉൾപ്പെടുന്നു. ഈ സ്മാർട്ഫോണിന് 198 ഗ്രാം ഭാരമാണ് വരുന്നത്.

Source link

https://blogpkd.ezyro.com/2021/01/09/%e0%b4%ae%e0%b5%80%e0%b4%a1%e0%b4%bf%e0%b4%af%e0%b4%9f%e0%b5%86%e0%b4%95%e0%b5%8d-%e0%b4%a1%e0%b5%88%e0%b4%ae%e0%b5%86%e0%b5%bb%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-800-%e0%b4%af/