[ad_1]

എത് തരം ക്യമറകൾ ഉണ്ടെങ്കിലും ക്യാമറ ആപ്പുകൾ മികച്ചതല്ലെങ്കിൽ നല്ല ഫോട്ടോകൾ എടുക്കാൻ സാധിച്ചെന്ന് വരില്ല. ഈ പ്രശ്നം പരിഹരിക്കാൻ ധാരാളം ആപ്പുകൾ ഇന്ന് ലഭ്യമാണ്. ഡിഎസ്എൽആർ ക്യാമറയോ ഡിജിറ്റൽ ക്യാമറയോ ഉപയോഗിക്കുന്ന രീതിയിൽ തന്നെ ഉപയോഗിക്കാനും മികച്ച ക്വാളിറ്റിയുള്ള ചിത്രങ്ങൾ എടുക്കാനും സഹായിക്കുന്ന അഞ്ച് ആപ്പുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ഗൂഗിൾ ക്യാമറ
ക്യാമറ എൻഹാൻസിങ് ആപ്പുകളിൽ ഒന്നാം സ്ഥാനത്ത് ഗൂഗിൾ ക്യാമറയാണ്. ഈ ആപ്പ് പിക്‌സൽ ഫോണുകളിൽ മാത്രം ലഭ്യമാവുന്നവയാണ്. പ്ലേ സ്റ്റോറിൽ ആപ്പ് ലഭിക്കില്ല. തേർഡ് പാർട്ടി വെബ്സൈറ്റുകളിൽ നിന്നും ഈ ആപ്പ് ലഭിക്കും. പിക്സൽ ഫോണുകളിൽ എടുക്കുന്ന ചിത്രങ്ങളുടെ ക്വാളിറ്റി നമ്മളെ അതിശയിപ്പിക്കുന്നതാണ്. ഇതേ ക്വാളിറ്റിയിൽ ഏത് ഫോണിലൂടെയും ചിത്രങ്ങൾ എടുക്കാൻ ഗൂഗിൾ ക്യാമറ ആപ്പ് സഹായിക്കും.
കൂടുതൽ വായിക്കുക: DSLR ക്യാമറകൾ ഉപയോഗിക്കാൻ പഠിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രാഥമിക കാര്യങ്ങൾ

ക്യാമറ FV-5
ക്യാമറ എഫ്‌വി-5 ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത മാനുവലായി കൺട്രോൾ ചെയ്യാൻ സാധിക്കുന്ന ധാരാളം ഓപ്ഷനുകൾ ഈ ആപ്പിൽ ലഭിക്കുന്നു എന്നതാണ്. ഫോക്കസ്, എക്‌സ്‌പോഷർ, വൈറ്റ് ബാലൻസ്, ഷട്ടർ സ്പീഡ് എന്നിവ ഇതിലൂടെ നിയന്ത്രിക്കാൻ സാധിക്കും. റോ, പിഎൻജി, ആർജിബി ഹിസ്റ്റോഗ്രാം എന്നീ ഓപ്ഷനുകളും ഈ ആപ്പിലൂടെ ലഭിക്കും. ഫോട്ടോ എടുക്കുന്ന ആളുകൾക്ക് ഫ്രയിമിനകത്തെ എല്ലാം ഡിഎസ്എൽആർ പോലം നിയന്ത്രിക്കാൻ സാധിക്കുന്ന ആപ്പാണ് ഇത്.

DSLR ക്യാമറ പ്രോ
ഡിഎസ്എൽആർ ക്യാമറ ഉപയോഗിക്കുന്നത് പോലെ സ്മാർട്ട്ഫോൺ ക്യാമറ ഉപയോഗിക്കാൻ സഹായിക്കുന്ന ആപ്പാണ് ഇത്. വൈറ്റ് ബാലൻസ്, ഐഎസ്ഒ, എക്‌സ്‌പോഷർ, ആർജിബി ഹിസ്റ്റോഗ്രാം എന്നിവ സപ്പോർട്ട് ചെയ്യുന്ന ഈ ആപ്പിൽ ധാരാളം മാനുവൽ കൺട്രോളുകൾ വരുന്നുണ്ട്. ഡിഎസ്എൽആർ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗിച്ച് പഠിക്കാൻ സാധിക്കുന്ന ഒരു ആപ്പ് കൂടിയാണ് ഇത്.

മാനുവൽ ക്യാമറ
ഏറ്റവും മികച്ച ക്യാമറ ആപ്പുകളിൽ ഒന്നാണ് മാനുവൽ ക്യാമറ. ഈ ആപ്പിന്റേ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഫോട്ടോകൾ എടുക്കാൻ കൂടുതൽ മാനുവൽ കൺട്രോൾസ് നൽകുന്ന ആപ്പാണ് ഇത്. ഇതിന്റെ ഇന്റർഫേസ് ഡിഎസ്എൽആർ ക്യാമറയുടേതിന് സമാനമാണ്. ഫോക്കസ്, ഷട്ടർ സ്പീഡ്, വൈറ്റ് ബാലൻസ്, ഐഎസ്ഒ എന്നിവയടക്കമുള്ള കാര്യങ്ങൾ ഈ ആപ്പിലൂടെ മാനുവലായി നിയന്ത്രിക്കാൻ സാധിക്കും. റോയിൽ ഷൂട്ട് ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും.
കൂടുതൽ വായിക്കുക: വിമാനത്തിൽ നിന്ന് താഴെ വീണിട്ടും കൂസലില്ലാതെ ഐഫോൺ; വീഡിയോ

ക്യാമറ MX
ക്യാമറ എംഎക്സ് 5ന്റെയും പ്രത്യേകത മാനുവൽ കൺട്രോളുകളാണ്. ഇതിൽ ഫോക്കസ്, എക്‌സ്‌പോഷർ, വൈറ്റ് ബാലൻസ്, ഷട്ടർ സ്പീഡ് എന്നിവ ഉൾപ്പെടുന്നു. റോ, പിഎൻജി, ആർജിബി ഹിസ്റ്റോഗ്രാം എന്നിവയിൽ ഫോട്ടോകൾ ഷൂട്ട് ചെയ്യാൻ ഈ ആപ്പ് സഹായിക്കും. നന്നായി എഡിറ്റ് ചെയ്യാൻ അറിയുന്ന ആളുകൾക്ക് ഈ ക്യാമറയിലൂടെ ഫോട്ടോ എടുത്താൽ എഡിറ്റിങ് കൂടുതൽ എളുപ്പമാകുന്നു.
[ad_2]
Source link
comment 0 Comments
more_vert