MASIGNASUKAv102
6510051498749449419

ഈ വെബ്സൈറ്റുകളിലൂടെ സിനിമകൾ ഇനി സൌജന്യമായി ഡൌൺലോഡ് ചെയ്യാം | Best Free Movie Download Websites

ഈ വെബ്സൈറ്റുകളിലൂടെ സിനിമകൾ ഇനി സൌജന്യമായി ഡൌൺലോഡ് ചെയ്യാം | Best Free Movie Download Websites
Add Comments
Friday 8 January 2021
https://blogpkd.ezyro.com/wp-content/uploads/2021/01/ഈ-വെബ്സൈറ്റുകളിലൂടെ-സിനിമകൾ-ഇനി-സൌജന്യമായി-ഡൌൺലോഡ്-ചെയ്യാം-Best-Free.jpg

സിനിമകൾ

സിനിമകൾ സ്ട്രീം ചെയ്യാനും ഡൌൺലോഡ് ചെയ്യാനും സാധിക്കുന്ന മികച്ച ചില വെബ്സൈറ്റുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇവയെല്ലാം നിയമപരമായി പ്രവർത്തിക്കുന്നവയാണ്. ഈ പട്ടികയിൽ അധികവും ഹോളിവുഡ് സിനിമകൾ ഡൌൺലോഡ് ചെയ്യാവുന്ന വെബ്സൈറ്റകളാണ് പരാമർശിച്ചിട്ടുള്ളത്.

ഇന്റർനെറ്റ് ആർക്കൈവ് മൂവീസ്

ഇന്റർനെറ്റ് ആർക്കൈവ് മൂവീസ്

സൌജന്യമായി സിനിമകൾ ഡൌൺലോഡ് ചെയ്യാനുള്ള ഏറ്റവും പഴയതും മികച്ചതുമായ വെബ്‌സൈറ്റുകളിൽ ഒന്നാണ് ഇന്റർനെറ്റ് ആർക്കൈവ് മൂവീസ്. ആർക്കൈവ് ഉപയോക്താക്കൾ സൌജന്യമായി അപ്‌ലോഡ് ചെയ്ത വൈവിധ്യമാർന്ന സിനിമ കളക്ഷനാണ് ഈ സൈറ്റിന്റെ പ്രത്യേകത. മുഴുനീള ക്ലാസിക് ഫിലിമുകൾ മുതൽ കാർട്ടൂണുകൾ, മ്യൂസിക്ക് ഷോകൾ എന്നിവയടക്കമുള്ളവ ഇതിലൂടെ ലഭിക്കും.

പബ്ലിക് ഡൊമെയ്ൻ ടോറന്റ്സ്

പബ്ലിക് ഡൊമെയ്ൻ ടോറന്റ്സ്

സൌജന്യമായി സിനിമ ഡൌൺലോഡ് ചെയ്യാൻ വലിയൊരു ശേഖരം തന്നെ നൽകുന്ന നിയമപരമായി പ്രവർത്തിക്കുന്ന ചുരുക്കം കുറച്ച് ടോറന്റ് വെബ്‌സൈറ്റുകളിൽ ഒന്നാണ് പബ്ലിക് ഡൊമെയ്ൻ ടോറന്റ്സ്. പേറ്റന്റ് നേടിയ സിനിമയുടെ യഥാർത്ഥ ക്രിയേറ്റർ കൃത്യസമയത്ത് അതിന്റെ കോപ്പിറൈറ്റ് ക്ലെയിം പുതുക്കുന്നതിൽ പരാജയപ്പെടുമ്പോൾ അവ പബ്ലിക്ക് ഡൊമൈനിൽ എത്തും. പല വിഭാഗങ്ങളിലൂള്ള സിനിമകൾ ഇതിൽ നിന്നും ലഭ്യമാണ്.

മൂവീസ്ഫൌണ്ട്ഓൺലൈൻ

മൂവീസ്ഫൌണ്ട്ഓൺലൈൻ

മൂവീസ്ഫൌണ്ട്ഓൺ‌ലൈൻ എന്നത് സൌജന്യ സിനിമ ഡൌൺലോഡ് വെബ്‌സൈറ്റാണ്. ഇതിൽ നിരവിധ സൌജന്യ കണ്ടന്റ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമകൾ, ഡോക്യുമെന്ററികൾ, ആനിമേഷനുകൾ, സ്റ്റാൻഡ് അപ്പ് കോമഡി, നാടക ഷോകൾ എന്നിങ്ങനെയുള്ളവയെല്ലാം ഈ വെബ്സൈറ്റിലൂടെ ലഭിക്കും. ആക്ഷൻ, അഡ്വഞ്ചർ, കോമഡി, മ്യൂസിക്കൽ, ഷോർട്ട് ഫിലിംസ്, ആനിമേഷൻ, റൊമാൻസ്, ഹൊറർ എന്നിവയും ഈ വെബ്സൈറ്റിലുള്ള കളക്ഷനിൽ ഉണ്ട്.

സോണി ക്രാക്കിൾ

സോണി ക്രാക്കിൾ

സോണിയുടെ ഉടമസ്ഥതയിലുള്ള ക്രാക്കിൾ ഉയർന്ന ക്വാളിറ്റിയിൽ സിനിമകളും ടിവി ഷോകളും സൌജന്യമായി കാണാനുള്ള മികച്ച വെബ്‌സൈറ്റാണ്. മറ്റ് വെബ്‌സൈറ്റുകളിൽ നിന്നും ലഭിക്കാത്ത നിരവധി ജനപ്രിയ സിനിമകളും ടിവി ഷോകളും ക്രാക്കിളിൽ നിന്നും സൌജന്യമായി ലഭിക്കും. യൂണിവേഴ്സൽ സ്റ്റുഡിയോ, വാർണർ ബ്രോസ്, ഫോക്സ് ഡിജിറ്റൽ എന്നിവയിൽ നിന്ന് നിയമപരമായി തന്നെ സിനിമകൾ സോണി ക്രാക്കിൾ വെബ്സൈറ്റിൽ ലഭ്യമാക്കുന്നുണ്ട്. ക്രാക്കിൾ ആപ്പും ലഭ്യമാണ്.

പോപ്‌കോൺ ഫ്ലിക്സ്

പോപ്‌കോൺ ഫ്ലിക്സ്

സ്‌ക്രീൻ മീഡിയ വെൻ‌ചേഴ്സിന്റെ ഉടമസ്ഥതയിലുള്ള പോപ്‌കോൺ‌ഫ്ലിക്സ് മികച്ച യൂസർ ഇന്റർ‌ഫേസുള്ള വീഡിയോ സ്ട്രീമിംഗ് വെബ്‌സൈറ്റുകളിൽ ഒന്നാണ്. ആക്ഷൻ, കോമഡി, ഡ്രാമ, ഡോക്യുമെന്ററികൾ, ഫാമിലി, ഹൊറർ, റൊമാൻസ്, വിദേശ സിനിമകൾ എന്നിവ പോപ്‌കോൺഫ്ലിക്സിലൂടെ ലഭിക്കും. പുതിയ മൂവീസിനൊപ്പം പഴയ കണ്ടന്റുകളും ഇതിൽ ലഭ്യമാണ്.

ടോപ്പ് ഡോക്യുമെന്ററി ഫിലിംസ്

ടോപ്പ് ഡോക്യുമെന്ററി ഫിലിംസ്

ഡോക്യുമെന്ററികൾ കാണുന്നതിൽ താല്പര്യമുള്ള ആളുകൾക്ക് മികച്ച ഡോക്യുമെന്ററികൾ കാണാനുള്ള സൈറ്റുകളിൽ ഒന്നാണ് ടോപ്പ് ഡോക്യുമെന്ററി ഫിലിംസ് (ടിഡിഎഫ്). പുതിയ ചിത്രങ്ങൾക്കൊപ്പം ടോപ്പ് ഡോക്യുമെന്ററി ഫിലിംസിൽ മൂവായിരത്തിലധികം മികച്ച സിനിമകളുടെ കളക്ഷനും ഉണ്ട്. വെബ്‌സൈറ്റിന്റെ ലേ ഔട്ട് ലളിതമാണ്.

യൂട്യൂബ്

യൂട്യൂബ്

ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഷെയറിങ് വെബ്‌സൈറ്റാണ് യൂട്യൂബ്. മൂവി ട്രെയിലറുകൾ, ഫുൾ മൂവീസ്, ടിവി ഷോസ് എന്നിവയുടെ വലിയ ശേഖരം തന്നെ യൂട്യൂബിൽ ഉണ്ട്. തികച്ചും സൌജന്യമായിട്ടാണ് യൂട്യൂബ് ലഭിക്കുന്നത്. മാവെറിക് എന്റർടൈൻമെന്റ്, ദി പാരാമൗണ്ട് വോൾട്ട് എന്നിവ പോലുള്ള ജനപ്രിയ ചാനലുകളിൽ നിന്നും സിനിമകൾ കാണാൻ സാധിക്കും.

വിമിയോ

വിമിയോ

യൂട്യൂബ് പോലെയുള്ള എന്നാൽ ചെറിയ വീഡിയോ ഷെയറിങ് വെബ്‌സൈറ്റാണഅ വിമിയോ. ഈ പ്ലാറ്റ്ഫോമിലൂടെ വീഡിയോകൾ അപ്‌ലോഡ് ചെയ്യാനും ഷെയർ ചെയ്യാനും സാധിക്കും. സൌജന്യ സിനിമകളുടെയും ഡോക്യുമെന്ററികളുടെയും മികച്ച ശേഖരം തന്നെ വിമിയോയിൽ ഉണ്ട്. ഹൈ ഡെഫനിഷൻ പ്ലേബാക്ക് സപ്പോർട്ടും പരസ്യങ്ങൾ ഇല്ല എന്നതും ഈ വെബ്സൈറ്റിന്റെ ഗുണമാണ്.

സ്നാഗ് ഫിലിംസ്

സ്നാഗ് ഫിലിംസ്

ഇന്റർനെറ്റിൽ മറ്റെവിടെയും കണ്ടെത്താൻ കഴിയാത്ത നൂറുകണക്കിന് അപൂർവ ഡോക്യുമെന്ററികളും സ്വതന്ത്ര സിനിമകളും സ്നാഗ് ഫിലിംസ് വെബ്സൈറ്റിൽ നിന്നും കാണാം. 2008 ൽ സ്ഥാപിച്ച സ്നാഗ് ഫിലിംസ് പതിനായിരത്തിലധികം സ്വതന്ത്ര ഡോക്യുമെന്ററികളും ചിത്രങ്ങളും ലിസ്റ്റ് ചെയ്യുന്നുണ്ട്. ഇതിന് ആപ്പും ഉണ്ട്.

യാഹൂ വ്യൂ

യാഹൂ വ്യൂ

നിങ്ങളുടെ താൽപ്പര്യത്തിന് അനുസരിച്ച് ഏത് വിഭാഗത്തിലും നിരവധി ഓപ്ഷൻസ് ഉള്ള വെബ്സൈറ്റാണ് യാഹൂ വ്യൂ. എൻ‌ബി‌സി, എ‌ബി‌സി, ഫോക്സ് പോലുള്ള നിരവധി പ്രക്ഷേപണ ശൃംഖലകളിൽ നിന്നുള്ള ജനപ്രിയ ടിവി ഷോകൾ ഇതിൽ നിന്നും ലഭിക്കും. മൂവി ട്രെയിലറുകൾ, സൌജന്യ ടിവി ഷോകൾ, ഡോക്യുമെന്ററികൾ എന്നിവയും ഈ വെബ്‌സൈറ്റിലൂടെ ലഭിക്കും.

പ്ലൂട്ടോ ടിവി - ചാനൽ

പ്ലൂട്ടോ ടിവി – ചാനൽ

ഓൺ-ഡിമാൻഡ് വീഡിയോ സൈറ്റുകളെപ്പോലെ പ്രവർത്തിക്കുന്ന സേവനമാണ് പ്ലൂട്ടോ ടിവി. നൂറിലധികം ചാനലുകൾ നൽകുന്ന സൌജന്യ ഇന്റർനെറ്റ് അധിഷ്ഠിത ടിവി പ്ലാറ്റ്ഫോമാണ് ഇത്. ഇവയിലൂടെ ചാനലുകൾ സിനിമകൾ, ടിവി, വാർത്ത, സാങ്കേതികവിദ്യ, സ്‌പോർട്‌സ്, മറ്റ് ജനപ്രിയ വിഭാഗങ്ങൾ എന്നിവയിൽ കണ്ടന്റുകൾ ലഭിക്കും. കഴിഞ്ഞ വർഷം, പ്ലൂട്ടോ ടിവി എം‌ജി‌എം, വാർണർ ബ്രോസ് എന്നിവരുമായി ഒരു കരാറിൽ ഏർപ്പെട്ടിരുന്നു. ഇതിന് ശേഷം മികച്ച സിനിമകളും ഈ പ്ലാറ്റ്ഫോമിൽ ലഭ്യമായി തുടങ്ങി.

ക്ലാസിക് സിനിമ ഓൺ‌ലൈൻ

ക്ലാസിക് സിനിമ ഓൺ‌ലൈൻ

പഴയതും ക്ലാസിക്കുമായ സിനിമകൾ കാണാൻ ഇഷ്ടമുള്ള ആളുകൾക്കുള്ള മികച്ച വെബ്സൈറ്റാണ് ക്ലാസിക് സിനിമാ ഓൺ‌ലൈൻ. ഹോളിവുഡിന്റെ സുവർണ്ണ കാലഘട്ടത്തിലെ ക്ലാസിക് സിനിമകൾ ഈ വെബ്സറ്റിലൂടെ ലഭിക്കും. സെർച്ച് ചെയ്യാനുള്ള ഓപ്ഷനും ഈ വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്.

റിട്രോവിഷൻ

റിട്രോവിഷൻ

നിരവധി ക്ലാസിക് സിനിമകളും ടിവി ഷോകളും ഉൾപ്പെടുന്ന മറ്റൊരു സൌജന്യ മൂവി ഡൌൺലോഡ് വെബ്‌സൈറ്റാണ് റിട്രോവിഷൻ. അഡ്വൻച്ചർ, കോമഡി, ക്ലാസിക് ടിവി, കാർട്ടൂണുകൾ, ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ എന്നിങ്ങനെ നിരവധി വിഭാഗങ്ങളിലായി കണ്ടന്റുകൾ ലഭ്യമാക്കുന്ന വെബ്സെറ്റാണ് ഇത്. ഇതിന് ആപ്പും ലഭ്യമാണ്.

Source link

https://blogpkd.ezyro.com/2021/01/09/%e0%b4%88-%e0%b4%b5%e0%b5%86%e0%b4%ac%e0%b5%8d%e0%b4%b8%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%bf/