[ad_1]

വാനിഷ് ഫീച്ചർ നിലവിൽ മെസഞ്ചറിൽ ലഭ്യമാണ്. അധികം വൈകാതെ തന്നെ ഇത് ഇൻസ്റ്റാഗ്രാമിലും എത്തുമെന്നാണ് റിപ്പോർട്ടുകൾ. വാനിഷ് മോഡിനുപുറമെ ഇൻസ്റ്റാഗ്രാമിൽ പുതിയ റീൽസ് ടാബും ഷോപ്പ് ടാബും നൽകിയിട്ടുണ്ട്. റീൽസ് ടാബ് ഓരോ ഉപയോക്താവിനും ഷോർട്ട് വീഡിയോകൾ കാണാനുള്ള ടാബാണ്. അതേസമയം ഷോപ്പ് ടാബ് മികച്ച ബ്രാൻഡുകളുടെ കളക്ഷനുകൾ കാണിച്ചു തരുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിന് സമാനമായ ഒരു ഫീച്ചറാണ്. ഇതിൽ നിന്നും നേരിട്ട് സാധനങ്ങൾ വാങ്ങാൻ കഴിയില്ലെങ്കിലും വിൽപ്പനക്കാരുമായി കോൺടാക്ട് ചെയ്യാൻ സാധിക്കും.
കൂടുതൽ വായിക്കുക: പബ്ജി തിരിച്ചു വരുന്നു, ഇനി പേര് പബ്ജി മൊബൈൽ ഇന്ത്യ

മെസഞ്ചറിലും ഇൻസ്റ്റാഗ്രാമിലും വാനിഷ് മോഡ് എങ്ങനെ ഉപയോഗിക്കാം
വാനിഷ് മോഡ് പ്രവർത്തിപ്പിക്കാൻ വളരെ എളുപ്പമാണ്. നമ്മളൊരു മെസേജ് അയച്ചാൽ അത് സ്വീകരിക്കുന്ന ആൾ മെസേജ് കണ്ടതിന് ശേഷം ആ മെസേജ് അപ്രത്യക്ഷമാവുന്നു എന്നതാണ് ഈ ഫീച്ചറിന്റെ പ്രവർത്തനം. ഇതിനൊപ്പം ചാറ്റിൽ നിന്ന് എക്സിറ്റ് ആവുകയും ചെയ്യുന്നു. വാനിഷ് മോഡ് ഓണാക്കാൻ നിലവിലുള്ള ചാറ്റ് ത്രെഡിൽ നിന്നും മുകളിലേക്ക് സ്വൈപ്പുചെയ്യുക. വളരെ എളുപ്പത്തിൽ തന്നെ വാനിഷ് മോഡ് ഓൺ ചെയ്യാൻ സാധിക്കും. ഉപയോക്താക്കൾക്ക് വളരെ എളുപ്പത്തിൽ എനേബിൾ ചെയ്യാനും ഡിസൈബിൾ ചെയ്യാനും സാധിക്കുന്ന ഫീച്ചറാണ് ഇത്.

വാനിഷ് മോഡിനെക്കുറിച്ച് ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ ചാറ്റിൽ നിയന്ത്രണം നൽകാൻ കഴിയുന്ന വിധത്തിൽ സുരക്ഷയും ചോയിസും മുൻ നിർത്തിയാണ് ഈ വാനിഷ് മോഡ് പുറത്തിറക്കിയിരിക്കുന്നത്. നിങ്ങളുമായി ഫേസ്ബുക്കിൽ കണക്റ്റുചെയ്‌തിരിക്കുന്ന ആളുകൾക്ക് മാത്രമേ ചാറ്റിലൂടെ വാനിഷ് മോഡ് ഉപയോഗിക്കാൻ കഴിയൂ. വാനിഷ് മോഡും ഓപ്റ്റ്-ഇൻ ആണ്, അതുകൊണ്ട് ഉപയോക്താക്കൾക്ക് വാനിഷ് മോഡ് എനേബിൾ ചെയ്യണോ എന്ന് സ്വയം തിരഞ്ഞെടുക്കാം.

ഉപയോക്താക്കൾ വാനിഷ് മോഡ് ഉപയോഗിക്കുന്ന അവസരത്തിൽ മെസേജ് സ്വീകരിക്കുന്ന ആൾ ആ ചാറ്റിന്റെ സ്ക്രീൻഷോട്ട് എടുക്കുകയാണെങ്കിൽ ഇക്കാര്യം നിങ്ങളെ അറിയിക്കും. സുരക്ഷയുടെ ഏറ്റവും മികച്ച ഫീച്ചറാണ് ഇതിലൂടെ ലഭിക്കുന്നത്. വാനിഷ് ഫീച്ചർ ദുരുപയോഗപ്പെടുത്തി മെസേജുകൾ അയക്കുന്ന ആളുകളെ ബ്ലോക്ക് ചെയ്യാനും റിപ്പോർട്ട് ചെയ്യാനുമുള്ള സംവിധാനവും ഫേസ്ബുക്ക് നൽകുന്നുണ്ട്. ചാറ്റിൽ സ്വൈപ്പുചെയ്യുമ്പോൾ തന്നെ ബ്ലോക്ക് ചെയ്യാനും റിപ്പോർട്ട് ചെയ്യാനുമുള്ള ഓപ്ഷൻ ലഭിക്കുന്നു.

മുകളിൽ സൂചിപ്പിച്ചതുപോലെ, മെസഞ്ചറിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്ക് വാനിഷ് മോഡ് പുറത്തിറക്കുന്നുണ്ട്. ഈ പുതിയ ഫീച്ചർ ഇപ്പോൾ അമേരിക്ക അടക്കമുള്ള ചില രാജ്യങ്ങളിലെ മെസഞ്ചറിൽ ലഭ്യമാണ്. ഇന്ത്യയിൽ ഈ ഫീച്ചർ എപ്പോൾ പുറത്തിറങ്ങുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല. ഇൻസ്റ്റാഗ്രാമിലെ വാനിഷ് മോഡും അമേരിക്കയിൽ ആദ്യം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഈ ഫീച്ചറും മറ്റ് രാജ്യങ്ങളിലേക്ക് എത്തിക്കും.
കൂടുതൽ വായിക്കുക: വാട്‌സ്ആപ്പ് ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ എന്താണ്; അറിയേണ്ടതെല്ലാം
[ad_2]
Source link
comment 0 Comments
more_vert