1. അരുൺ മൈനി
യുകെയിൽ നിന്നുള്ള ഒരു പ്രശസ്ത ടെക് യൂട്യൂബറാണ് മിർഹോസെതെബോസ് എന്നറിയപ്പെടുന്ന അരുൺ മൈനി. വിപണിയിൽ ഇതുവരെ ലഭ്യമല്ലാത്ത ഏറ്റവും പുതിയ എല്ലാ സാങ്കേതികവിദ്യകളെയും അരുൺ പരിചയപ്പെടുത്തുന്നു. റിവ്യൂ, താരതമ്യം എന്നിവയും അരുൺ ചെയ്യുന്നുണ്ട്.
2. സഫ്വാൻ അഹമ്മദിയ
സഫ്വാൻ അഹമ്മദിയ എന്ന ടെക് റിവ്യൂവർ സൂപ്പർസാഫ് എന്ന പേരിലാണ് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. ഇദ്ദേഹം ബ്രിട്ടീഷ് പൌരനാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യ സംബന്ധിയായ കാര്യങ്ങൾ ലോകത്തിന് പരിചയപ്പെടുത്തുന്ന അക്കൌണ്ടാണ് ഇദ്ദേഹത്തിന്റേത്.
3. ജസ്റ്റിൻ എസാരിക്
അമേരിക്കയിലെ പ്രശസ്തനായ യൂട്യൂബറും നടിയും മോഡലുമാണ് ജസ്റ്റിൻ എസാരിക് എന്ന ഇജസ്റ്റിൻ. സാങ്കേതികവിദ്യയും വീഡിയോ ഗെയിമുകളുമായി ബന്ധപ്പെട്ട വീഡിയോകൾ ക്രിയേറ്റ് ചെയ്യുന്ന ജസ്റ്റിൻ ഏറെ പ്രശസ്തയാണ്.
4. ജുഡ്‌നർ ഔറ
അമേരിക്കയിലെ ഒരു പ്രശസ്ത യൂട്യൂബ് റിവ്യൂവറാണ് ജുഡ്‌നർ ഔറ. തന്റെ ടെക് റിവ്യൂസിലൂടെ ജനപ്രീതി നേടിയ ജുഡ്നർ യുറവ്കോൺസുമർ എന്ന പേരിലാണ് ഇൻസ്റ്റഗ്രാമിൽ പ്രശസ്തി നേടിയത്.
5. മാർക്ക്സ് കീത്ത് ബ്രൌൺലി
ടെക് വീഡിയോകൾക്ക് പേരുകേട്ട ഒരു അമേരിക്കൻ യൂട്യൂബറാണ് എംകെബിഎച്ച്ഡി എന്നറിയപ്പെടുന്ന മാർക്ക്സ് കീത്ത് ബ്രൌൺലി. ചാനലിന്റെ പേര്, എംകെബിഎച്ച്ഡി എന്നാണ്. ഇദ്ദേഹത്തിനും ഇൻസ്റ്റഗ്രാമിൽ ധാരാളം ഫോളോവേഴ്സ് ഉണ്ട്.
comment 0 Comments
more_vert