
ഹോണർ വി40 സ്മാർട്ട്ഫോണിന്റെ ഔദ്യോഗിക ടീസറിൽ നിന്നും ഫോണിൽ ഫ്രണ്ട് ക്യാമറയ്‌ക്കായി ഡിസ്പ്ലെയുടെ ഇടത് ഭാഗത്തായി ഗുളിക ആകൃതിയിലുള്ള ഡ്യൂവൽ പഞ്ച്-ഹോൾ കട്ട് ഔട്ടാണ് നൽകിയിട്ടുള്ളത്. ഡിവൈസിൽ കർവ്ഡ് ഡിസ്പ്ലേയും കമ്പനി നൽകിയിട്ടുണ്ട്. നിലവിലുള്ള സ്മാർട്ട്ഫോൺ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ഈ ഡിവൈസിൽ സിം ട്രേ അടിഭാഗത്തായാണ് നൽകുന്നത്.
കൂടുതൽ വായിക്കുക: 20,000 രൂപയിൽ താഴെ വിലയിൽ 5ജി സ്മാർട്ട്‌ഫോൺ പുറത്തിറക്കാനുള്ള ശ്രമവുമായി ലാവ

ഹോണർ വി40 5ജി പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ഹോണർ വി40 5ജി സ്മാർട്ട്ഫോണിൽ 6.72 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലെയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 1236 x 2676 പിക്‌സൽ ഫുൾ എച്ച്ഡി+ റെസലൂഷൻ ഉണ്ട്. 120Hz റിഫ്രഷ് റേറ്റും 300Hz ടച്ച് സാമ്പിൾ റേറ്റും സപ്പോർട്ട് ചെയ്യുന്ന ഡിസ്പ്ലെയാണ് ഇത്. മീഡിയടെക് ഡൈമെൻസിറ്റി 1000+ ചിപ്‌സെറ്റായിരിക്കും ഡിവൈസിന് കരുത്ത് നൽകുന്നത്. 8 ജിബി എൽപിഡിഡിആർ 4 എക്‌സ് റാമും 128 ജിബി / 256 ജിബി യുഎഫ്‌എസ് 2.1 സ്റ്റോറേജും ഡിവൈസിൽ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആൻഡ്രോയിഡ് 10 ബേസ്ഡ് മാജിക് യുഐ 4.0ലായിരിക്കും ഹോണർ വി40 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഈ ഡിവൈസിൽ 4,000 എംഎഎച്ച് ബാറ്ററി ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 66W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഡിവൈസാണ് ഇത്. 45W ഫാസ്റ്റ് വയർലെസ് ചാർജിങ് ടെക്നോളജിയും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ വായിക്കുക: 108 എംപി ക്യാമറയുമായി റെഡ്മി നോട്ട് 10 പ്രോ 4ജി വൈകാതെ ഇന്ത്യൻ വിപണിയിലെത്തും

50 എംപി പ്രൈമറി സോണി ഐഎംഎക്സ് 766 ലെൻസോ 64 എംപി ക്യാമറയോ ആയിരിക്കും ഹോണർ വി40 സ്മാർട്ട്ഫോണിൽ ഉണ്ടാവുക. ഈ പ്രൈമറി ക്യാമറയ്ക്ക് ഒപ്പം മറ്റ് മൂന്ന് ക്യാമറകൾ അടങ്ങുന്ന ഒരു ക്വാഡ് ക്യാമറ സെറ്റപ്പും ഡിവൈസിൽ ഉണ്ട്. ഡിവൈസിലെ മറ്റ് സെൻസറുകൾ 8 എംപി സൂപ്പർ വൈഡ് ആംഗിൾ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ ലെൻസ് എന്നിവയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപിയുടെ ഫ്രണ്ട് ക്യാമറയാണ് ഡിവൈസിൽ ഉണ്ടായിരിക്കുകയെന്ന് സൂചനകളുണ്ട്. ഹോണർ വി40 5ജി 163.32 x 74.08 x 7.85 എംഎം അളവുള്ള ഡിവൈസയിരിക്കുമെന്നും ഭാരം 184 ഗ്രാം ആയിരിക്കുമെന്നും സൂചനകളുണ്ട്. ഇത് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. ഹോണർ വി40 സ്മാർട്ട്ഫോണിനൊപ്പം ലാപ്‌ടോപ്പ്, സ്മാർട്ട് വാച്ചുകൾ, ടിവികൾ, ടൂത്ത് ബ്രഷുകൾ തുടങ്ങിഉൽപ്പന്നങ്ങളും കമ്പനി പുറത്തിറക്കും.
comment 0 Comments
more_vert