
2021ലെ ജിയോ ഫോൺ ഓൾ-ഇൻ-വൺ പ്ലാനുകൾ
ജിയോ ഫോൺ ഉപയോക്താക്കൾക്കായി ഓൾ ഇൻ വൺ പ്ലാനുകൾ നൽകുന്നുണ്ട്. ഈ വിഭാഗത്തിൽ നാല് പ്ലാനുകളാണ് ജിയോ നൽകുന്നത്. ഈ പ്ലാനുകൾക്ക് 75 രൂപ, 125 രൂപ, 155 രൂപ, 185 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഇതിലുള്ള ആദ്യ പ്ലാനായ 75 രൂപ പ്ലാൻ 28 ദിവസത്തേക്ക് 3 ജിബി ഡാറ്റ നൽകുന്നു. അതായത് ഉപയോക്താക്കൾക്ക് ദിവസവും 0.1 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാനിലൂടെ 50 മെസേജുകളും എല്ലാ ജിയോ അപ്ലിക്കേഷനുകളിലേക്കും കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും കമ്പനി നൽകുന്നു.
കൂടുതൽ വായിക്കുക: ഐയുസി നിരക്കുകൾ ഒഴിവാക്കി സമ്പൂർണ സൌജന്യ കോളുകൾ നൽകുന്ന ജിയോയുടെ ലക്ഷ്യമെന്ത്

ജിയോ ഫോണിന്റെ 125 രൂപ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 14 ജിബി ഡാറ്റയാണ് നൽകുന്നത്. ദിവസവും 0.5 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഈ പ്ലാനുകൾക്കൊപ്പം 300 മെസേജുകളും അൺലിമിറ്റഡ് കോളിങും ലഭിക്കും. ജിയോ ന്യൂസ്, ജിയോ സിനിമ എന്നിവയടക്കമുള്ള എല്ലാ ജിയോ ആപ്ലിക്കേഷനുകളിലേക്കും കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് നേടാം.

ജിയോ ഫോൺ പ്ലാനുകളുടെ പട്ടികയിലെ മൂന്നാമത്തെ പ്ലാനിന് 155 രൂപയാണ് വില. ഇത് ദിവസവും 1 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. മെത്തം വാലിഡിറ്റി കാലയളവിലേക്കുമായി 28 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യം നൽകുന്ന പ്ലാൻ 100 മെസേജുകളും നൽകുന്നുണ്ട്. എല്ലാ ജിയോ ആപ്ലിക്കേഷനുകളിലേക്കും കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ഈ 155 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.
കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വിഐ എന്നിവയുടെ 399 രൂപ പ്രീപെയ്ഡ് പ്ലാനുകളിൽ മികച്ചത് ഏത്

ജിയോ ഫോൺ ഉപയോക്താക്കൾക്ക് ലഭിക്കുന്ന 185 രൂപ വിലയുള്ള പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. അതായത് ദിവസവും 2 ജിബി ഡാറ്റ ഈ പ്ലാനിലൂടെ ലഭിക്കും. അൺലിമിറ്റഡ് കോളിങ്, ജിയോ ആപ്പുകളിലേക്ക് കോപ്ലിമെന്ററി സബ്ക്രിപ്ഷൻ, ദിവസവും 100 മെസേജുകൾ എന്നിവ ഈ പ്ലാനിലൂടെ ലഭിക്കുന്നു.

ജിയോ ഫോൺ ഉപയോക്താൾക്ക് ലഭിക്കുന്ന മറ്റൊരു പ്ലാൻ 153 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 42 ജിബി ഡാറ്റ ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. അൺലിമിറ്റഡ് കോളിങ്, ദിവസവും 100 മെസേജുകൾ എന്നിവയും ഈ പ്ലാൻ നൽകുന്നുണ്ട്. ജിയോ ഫോൺ ഉപയോക്താക്കൾക്ക് ലഭിക്കുന്ന പ്ലാനുകൾ ജിയോയുടെ സാധാരണ ഉപയോക്താക്കൾക്ക് ലഭിക്കുന്ന പ്ലാനുകളെക്കാൾ ലാഭകരമാണ്.
കൂടുതൽ വായിക്കുക: എയർടെൽ, ജിയോ, വിഐ എന്നിവയുടെ 3 ജിബി ഡെയ്‌ലി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ
comment 0 Comments
more_vert