MASIGNASUKAv102
6510051498749449419

ട്രിപ്പിൾ ക്യാമറകളുമായി പുതിയ ലാവ സ്മാർട്ട്ഫോൺ നാളെ അവതരിപ്പിച്ചേക്കും | Lava Phone Teased With Triple Cameras; Tipped To Launch Tomorrow

ട്രിപ്പിൾ ക്യാമറകളുമായി പുതിയ ലാവ സ്മാർട്ട്ഫോൺ നാളെ അവതരിപ്പിച്ചേക്കും | Lava Phone Teased With Triple Cameras; Tipped To Launch Tomorrow
Add Comments
Friday, 8 January 2021
https://blogpkd.ezyro.com/wp-content/uploads/2021/01/ട്രിപ്പിൾ-ക്യാമറകളുമായി-പുതിയ-ലാവ-സ്മാർട്ട്ഫോൺ-നാളെ-അവതരിപ്പിച്ചേക്കും-Lava-Phone.jpg

|

മൈക്രോമാക്‌സുമായി ചേർന്ന് ജനുവരി 7ന് ഇന്ത്യയിൽ നിരവധി പുതിയ സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിക്കുവാനുള്ള ഒരുക്കത്തിലാണ് ലാവാ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ പുതിയ സ്മാർട്ട്‌ഫോണുകളുടെ ലോഞ്ചിനെ കുറിച്ച് ലാവ സൂചനകൾ നൽകുന്നു. പുതിയ നാല് സ്മാർട്ഫോണുകളാണ് കമ്പനി വിപണിയിൽ ഇറക്കുവാൻ തയ്യറെടുക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 16 എംപി സെൽഫി ക്യാമറയുണ്ടെന്ന് പറയുന്ന ഒരു പുതിയ ലാവ ഫോൺ ട്വിറ്ററിൽ കമ്പനി വീണ്ടും പ്രദർശിപ്പിക്കുകയുണ്ടായി.

ട്രിപ്പിൾ ക്യാമറകളുമായി പുതിയ ലാവ സ്മാർട്ട്ഫോൺ നാളെ അവതരിപ്പിച്ചേക്കും

വരാനിരിക്കുന്ന പുതിയ ലാവ ഹാൻഡ്സെറ്റിൻറെ പേര് ഇപ്പോഴും ഒരു രഹസ്യമായി തുടരുന്നു. എന്നാൽ, പുതിയ ടീസർ പോസ്റ്റർ രണ്ട് പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ഒരെണ്ണത്തിന്, പുതിയ ലാവ ഫോണിൽ 16 എംപി സെൽഫി ക്യാമറ ഉൾപ്പെടുന്ന ഡിസ്‌പ്ലേയിൽ വാട്ടർ ഡ്രോപ്പ് കട്ട്ഔട്ട് അവതരിപ്പിക്കുമെന്ന് പറയുന്നു. പിൻവശത്ത് ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഈ ഫോണിൽ ഉൾപ്പെടുത്തിയേക്കാം.

അൽകാറ്റെൽ 5 എക്‌സ്, അൽകാറ്റെൽ 1 വി പ്ലസ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചു: വില, സവിശേഷതകൾ

6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും പുതിയ ലാവ ഫോണിൻറെ മറ്റ് വിശദാംശങ്ങളിൽ ഉൾപ്പെടുന്നു. മൈക്രോമാക്‌സിനൊപ്പം കണ്ടതുപോലെ #ProudlyIndian ഹാഷ്‌ടാഗും ടീസർ എടുത്തുകാണിക്കുന്നുണ്ട്. വരാനിരിക്കുന്ന മെയിഡ് ഇൻ ഇന്ത്യ സ്മാർട്ട്‌ഫോണുകളായ മൈക്രോമാക്‌സ് ഇൻ നോട്ട് 1, ഐഎൻ 1 ബി എന്നിവയ്ക്ക് ഒരു ബജറ്റ് വിഭാഗത്തിൽ വരുന്ന വിലയായിരിക്കും ലഭിക്കുക. ലാവ നാളത്തെ ലോഞ്ച് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

എന്നാൽ, നിരവധി ചോർച്ചകൾ സൂചിപ്പിക്കുന്നത് പുതിയ ലാവ ഫോൺ നാളെ അവതരിപ്പിക്കുമെന്നാണ്. എന്നാൽ, കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ല. വരാനിരിക്കുന്ന ലാവ ഫോണിൻറെ ഡിസ്പ്ലേയുടെ വലിപ്പവും ബാറ്ററി കപ്പാസിറ്റിയും ഇതുവരെ വ്യക്തമല്ല. വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ സ്റ്റോക്ക് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ജനപ്രിയമായ രണ്ട് പ്രീ-ലോഡ് ആപ്ലിക്കേഷനുകളുമായി ഇത് ലോഞ്ച് ചെയ്യ്‌തേക്കും. ചൈനീസ് ബ്രാൻഡുകളിൽ നിന്നും ലഭിക്കുന്ന ബജറ്റ് സ്മാർട്ഫോണുകളുടെ വിലയായിരിക്കും വരാനിരിക്കുന്ന ലാവ സ്മാർട്ട്ഫോണിനും. ഇതിനർത്ഥം വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിന് 5,000 രൂപയ്ക്കും 15,000 ഇടയിലായിരിക്കും വില വരുന്നത്.

Most Read Articles

Best Mobiles in India

  • 92,999

  • 17,999

  • 39,999

  • 29,400

  • 38,990

  • 29,999

  • 16,999

  • 23,999

  • 18,170

  • 21,900

  • 14,999

  • 17,999

  • 42,099

  • 16,999

  • 23,999

  • 29,495

  • 18,580

  • 64,900

  • 34,980

  • 45,900


  • 17,999


  • 54,153


  • 7,000


  • 13,999


  • 38,999


  • 29,999


  • 20,599


  • 43,250


  • 32,440


  • 16,190

Source link

https://blogpkd.ezyro.com/2021/01/06/%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b5%be-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%ae%e0%b4%b1%e0%b4%95%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf/