
ലാവ ഫോണുകളുടെ വില
ലാവ Z1 സ്മാർട്ട്ഫോണിന്റെ 2 ജിബി റാം + 16 ജിബി സ്റ്റോറേജ് വേരിയന്റിന് 5,499 രൂപയാണ് വില. ലാവ Z2 സ്മാർട്ട്ഫോണിന്റെ 2 ജിബി റാം + 32 ജിബി സ്റ്റോറേജ് കോൺഫിഗറേഷന് 6,999 രൂപയും ലാവ Z4 സ്മാർട്ട്ഫോണിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 8,999 രൂപയുമാണ് വില. ഈ സീരിസിലെ ടോപ്പ്-ഓഫ്-ലൈൻ ലാവ Z6 6 ജിബി റാം + 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷന് 9,999 രൂപ വിലയുണ്ട്. ലാവ MyZ കസ്റ്റമൈസബിൾ ഫോണിന് 6,999 രൂപ മുതൽ 10,500 രൂപ വരെയുള്ള വിലയിലാണ് ലഭ്യമാവുക.

ലാവ Z2, ലാവ Z4, ലാവ Z6 എന്നിവയ്ക്കൊപ്പം ലാവ MyZ സ്മാർട്ട്ഫോൺ ജനുവരി 11 മുതൽ ലഭ്യമാകും, ലാവ Z1 ജനുവരി 26 മുതൽ വിൽപ്പനയ്‌ക്കെത്തും. ആമസോൺ, ലാവ എന്നിവ വഴിയാണ് ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഓഫ്‌ലൈൻ റീട്ടെൽ സ്റ്റോറുകൾ വഴിയും ഡിവൈസുകൾ വിൽപ്പനയ്ക്ക് എത്തും. ഈ ഡിവൈസുകൾക്കൊപ്പം ലാവ പുറത്തിറക്കിയ ബൈഫിറ്റ് ഫിറ്റ്നസ് ബാൻഡ് ജനുവരി 26 മുതൽ ലഭ്യമാകും.
കൂടുതൽ വായിക്കുക: 108 എംപി ക്യാമറയുമായി ഷവോമി എംഐ 10ഐ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി

ലാവ Z1: സവിശേഷതകൾ
ഡ്യുവൽ സിം (നാനോ) കാർഡ് സ്ലോട്ടുള്ള ലാവ Z1 കമ്പനിയുടെ ആദ്യത്തെ ഡിസൈൻ ഇൻ ഇന്ത്യ സ്മാർട്ട്‌ഫോണാണ്. മിലിട്ടറി-ഗ്രേഡ് ബിൽഡിലാണ് ഈ ഡിവൈസ് വരുന്നത്. കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനോട് കൂടിയ 5 ഇഞ്ച് ഡിസ്‌പ്ലേ. 2 ജിബി റാമിനൊപ്പം മീഡിയടെക് ഹീലിയോ എ20 എസ്ഒസി പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. സ്മാർട്ട്ഫോണിന്റെ പിന്നിൽ 5 മെഗാപിക്സൽ ക്യാമറ സെൻസറാണ് ഉള്ളത്. മുൻവശത്ത് 5 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും നൽകിയിട്ടുണ്ട്. 16 ജിബി സ്റ്റോറേജും ഡിവൈസിൽ ഉണ്ട്. 3,100mAh ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ ഉള്ളത്.

ലാവ Z2: സവിശേഷതകൾ
ആൻഡ്രോയിഡ് 10 (ഗോ എഡിഷൻ)ൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് എച്ച്ഡി + (720×1,600 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയാണ് ഉള്ളത്, 20: 9 അസ്പാക്ട് റേഷിയോവുള്ള 2.5 ഡി കർവ്ഡ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനോട് കൂടിയ ഡിസ്പ്ലെയാണ് ലാവ Z2 സ്മാർട്ട്ഫോണിൽ ഉള്ളത്. വാട്ടർ ഡ്രോപ്പ് ശൈലിയിലുള്ള നോച്ചും ഡിസ്‌പ്ലേയിൽ ഉണ്ട്. 2 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 35 SoC ആണ് ഫോണിന്റെ കരുത്ത് നൽകുന്നത്. 13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും സ്മാർട്ട്ഫോിൽ ഉണ്ട്. 8 എംപി സെൽഫി ക്യാമറയും ഡിവൈസിൽ ഉണ്ട്.5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.

ലാവ Z4: സവിശേഷതകൾ
ആൻഡ്രോയിഡ് 10ൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് എച്ച്ഡി + ഐപിഎസ് ഡിസ്‌പ്ലേ, 20: 9 അസ്പാക്ട് റേഷിയോ, കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷൻ, 4 ജിബി റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 35 എസ്ഒസി എന്നിവയും നൽകിയിട്ടുണ്ട്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ 13 മെഗാപിക്സൽ പ്രൈമറി സെൻസർ, 5 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ ടെർഷ്യറി സെൻസർ എന്നിവയാണ് ഉള്ളത്. മുൻവശത്ത് 16 എംപി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. ഫിങ്കർപ്രിന്റ് സെൻസറുള്ള ഡിവൈസിൽ 5,000 എംഎഎച്ച് ബാറ്ററിയും കമ്പനി നൽകിയിട്ടുണ്ട്.

ലാവ Z6: സവിശേഷതകൾ
ആൻഡ്രോയിഡ് 10 ൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനുള്ള 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് ഉള്ളത്. 6 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 35 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 13 മെഗാപിക്സൽ പ്രൈമറി സെൻസർ, 5 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ ടെർഷ്യറി സെൻസർ എന്നിവടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഡിവൈസിൽ ഉണ്ട്. 16 മെഗാപിക്സൽ സെൽഫി ക്യാമറയുള്ള സ്മാർട്ട്ഫോണിൽ 5,000 എംഎഎച്ച് ബാറ്ററിയും പിന്നിൽ ഫിങ്കർപ്രിന്റെ സെൻസറും നൽകിയിട്ടുണ്ട്.

ലാവ MyZ: സവിശേഷതകൾ
ഇന്ത്യൻ വെണ്ടർ കസ്റ്റമൈസ് ചെയ്ത ഫോൺ എന്ന നിലയിലാണ് ഈ ഡിവൈസ് ലഭ്യമാവുക. 6.5 ഇഞ്ച് എച്ച്ഡി + ഐപിഎസ് ഡിസ്‌പ്ലേ, മീഡിയടെക് ഹീലിയോ ജി 35 സോസി, 5,000 എംഎഎച്ച് ബാറ്ററി, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം എന്നീ സവിശേഷതകൾ എല്ലാ മോഡലിലും ഉണ്ടായിരിക്കും. എന്നാൽ റാം, സ്റ്റോറേജ്, റിയർ, ഫ്രണ്ട് ക്യാമറകൾ എന്നിവയ്ക്കും കളറിനും വിവധ ഓപ്ഷനുകൾ ലഭിക്കും.
comment 0 Comments
more_vert