
റെഡ്മി നോട്ട് 10 പ്രോ 4ജി: ക്യാമറ
റെഡ്മി നോട്ട് 10 പ്രോ 4ജി സ്മാർട്ട്ഫോണിന്റെ ക്യാമറ ഫീച്ചറുകൾ വെളിപ്പെടുത്തുന്ന ഒരു ലീക്ക് റിപ്പോർട്ട് ഇതിനകം പുറത്ത് വന്നിട്ടുണ്ട്. റെഡ്മി നോട്ട് 10 പ്രോ 4ജി സ്മാർട്ട്ഫോണിന് “സ്വീറ്റ്_പ്രോ” എന്ന സീക്രട്ട് നെയിം ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ ഡിവൈസ് രണ്ട് വ്യത്യസ്ത വേരിയന്റുകളിൽ പുറത്തിറങ്ങുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലീക്ക് റിപ്പോർട്ട് അനുസരിച്ച് ഹൈ-എൻഡ് മോഡലിന് ബേസ് മോഡലിനെക്കാൾ മികച്ച ഹാർഡ്‌വെയർ ഫീച്ചറുകൾ ഉണ്ടായിരിക്കും.

റെഡ്മി നോട്ട് 10 പ്രോ 4ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നത് 108 എംപി പ്രൈമറി സെൻസറുമായിട്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതൊരു സാംസങ് എസ് 5 കെഎച്ച്എം 1 സെൻസറാണെന്നും റിപ്പോർട്ടുകളുണ്ട്. ഈ ക്യാമറയ്ക്ക് എഫ് / 1.75 അപ്പർച്ചറുള്ള ലെൻസായിരിക്കും ഉണ്ടാവുകയ ഇത് എംഐ10ഐ 5ജി സ്മാർട്ട്ഫോണിലും റെഡ്മി നോട്ട് 9 പ്രോ 5ജി സ്മാർട്ട്ഫോണിലും കണ്ട സമാന ക്യാമറ സെറ്റപ്പാണ്.

“സ്വീറ്റ്” എന്ന സീക്രറ്റ് നെയിമുള്ള മറ്റൊരു റെഡ്മി നോട്ട് 10 പ്രോ മോഡലിന് ചെറിയ പ്രൈമറി സെൻസറായിരിക്കും ഉണ്ടായിരിക്കുക എന്ന് റിപ്പോർട്ടുകളുണ്ട്. ഈ മോഡലിൽ സാംസങ് 64 എംപി എസ് 5 കെജിഡബ്ല്യു 2 സെൻസറായിരിക്കാം ഉണ്ടാവുകയെന്നാണ് സൂചനകൾ. ഈ സെൻസറിനൊപ്പം അൾട്രാ-വൈഡ് ആംഗിൾ സെൻസർ, മാക്രോ സെൻസർ, ഡെപ്ത് സെൻസർ എന്നിവയും ഡിവൈസിൽ ഉണ്ടായിരിക്കും.

120Hz റിഫ്രെഷ് റേറ്റ് ഉള്ള ഐപിഎസ് എൽസിഡി ഡിസ്പ്ലേയുമായിട്ടായിരിക്കും റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക. ഇതുവരെ ഡിസ്പ്ലെയുടെ വലിപ്പവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 ജി പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. എംഐയുഐ 12 ഇന്റർഫേസിലായിരിക്കും ഡിവൈസ് പ്രവർത്തിക്കുകയെന്ന് സൂചനകളുണ്ട്. 5,050 mAh ബാറ്ററിയായിരിക്കും ഡിവൈസിൽ ഉണ്ടായിരിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.

റെഡ്മി നോട്ട് 10 പ്രോ: ഇന്ത്യയിലെ ലോഞ്ച്
റെഡ്മി നോട്ട് സീരിസുകളുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. അതുകൊണ്ട് തന്നെ നോട്ട് 10 സീരിസും ഇന്ത്യയിൽ ആദ്യഘട്ടത്തിൽ അവതരിപ്പിക്കും. ഇതിന്റെ മുൻഗാമിയായ റെഡ്മി നോട്ട് 9 പ്രോ പോലെ, നോട്ട് 10 സീരീസിലെ പ്രോ വേരിയന്റ് തന്നെയായിരിക്കും ആദ്യം വിപണിയിൽ എത്തിക്കുക. റെഡ്മി നോട്ട് 10 പ്രോ ബിഐഎസ് സർട്ടിഫിക്കേഷൻ പാസായതിനാൽ വൈകാതെ തന്നെ ലോഞ്ച് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
comment 0 Comments
more_vert