
സാംസങ് ഗാലക്‌സി M02s: വിലയും ലഭ്യതയും
സാംസങ് ഗാലക്‌സി M02s സ്മാർട്ട്ഫോണിന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള മോഡലിന് 8,999 രൂപയാണ് വില. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 9,999 രൂപയാണ് വില. കറുപ്പ്, നീല, ചുവപ്പ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ആമസോൺ.ഇൻ, സാംസങ്.കോം, രാജ്യത്തുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഡിവൈസ് വിൽപ്പനയ്ക്ക് എത്തും. ഡിവൈസ് എപ്പോൾ മുതലാണ് വിപണിയിൽ ലഭ്യമാകുന്നത് എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.

സാംസങ് ഗാലക്‌സി M02s: സവിശേഷതകൾ
സാംസങ് ഗാലക്‌സി M02s സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ബേസ്ഡ് സാംസങ് വൺ യുഐ ഒഎസിലാണ് പ്രവർത്തിക്കുന്നത്. 6.5 ഇഞ്ച് (720×1,560 പിക്‌സൽ) എച്ച്ഡി + വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് ടിഎഫ്‌ടി എൽസിഡി ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 20: 9 അസ്പാക്ട് റേഷിയോയും ഉണ്ട്. ഇത് മികച്ച ക്വാളിറ്റിയുള്ള ഡിസ്പ്ലെയാണ്.

സാംസങ് ഗാലക്‌സി M02s സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 450 ഒക്ടാ കോർ എസ്ഒസിയാണ്. ഇതിനൊപ്പം അഡ്രിനോ 506 ജിപിയുവും സാംസങ് നൽകിയിട്ടുണ്ട്. 4 ജിബി വരെ റാമും 64 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ഈ സ്മാർട്ട്ഫോണിനുണ്ട്. ഡിവൈസിലെ സ്റ്റോറേജ് തികയാതെ വരുന്നവർക്ക് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കും.
കൂടുതൽ വായിക്കുക: 108 എംപി ക്യാമറയുമായി ഷവോമി എംഐ 10ഐ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി

സാംസങ് ഗാലക്‌സി M02s സ്മാർട്ട്ഫോണിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. 13 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നീ ക്യാമറകളാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. ഡിവൈസിന്റെ മുൻവശത്ത്, എഫ് / 2.2 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ സെൽഫി ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്. ഈ ക്യാമറ സെറ്റപ്പിൽ ഐഎസ്ഒ കൺട്രോൾ, ഓട്ടോ ഫ്ലാഷ്, ഡിജിറ്റൽ സൂം, എച്ച്ഡിആർ, എക്‌സ്‌പോഷർ കോംമ്പൻസേഷൻ തുടങ്ങിയ മാനുവൽ ഓപ്ഷനുകളും ലഭ്യമാണ്.
comment 0 Comments
more_vert