[ad_1]

2020 നവംബറിൽ വാട്സ്ആപ്പ് പേയ്ക്ക് എൻപിസിഐ അനുമതി ലഭിച്ചിരുന്നു. ഈ പേയ്‌മെന്റ് ഫീച്ചർ വാട്സ്ആപ്പ് ആപ്പിൽ തന്നെ പ്രവർത്തിക്കുന്നതാണ്. ഇതിലൂടെ ഉപയോക്താക്കൾക്ക് കൈമാറാനും പണം സ്വീകരിക്കാനും സാധിക്കും. ഗൂഗിൾ പേ, ഫോൺ പേ എന്നിവയ്ക്ക് സമാനമായി തന്നെയാണ് ഈ ആപ്പും പ്രവർത്തിക്കുന്നത്. വാട്സ്ആപ്പ് പേ വേറിട്ടൊരു ആപ്പ് അല്ല എന്നാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഇത് വാട്സ്ആപ്പ് ആപ്പിൽ തന്നെ ഉള്ള ഒരു ഫീച്ചറാണ്.
കൂടുതൽ വായിക്കുക: വീഡിയോകൾ അയക്കുന്നതിന് മുമ്പ് അവ മ്യൂട്ടുചെയ്യാനുള്ള ഫീച്ചറുമായി വാട്സ്ആപ്പ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ അഭിമാനമുണ്ടെന്ന് വാട്‌സ്ആപ്പ് മേധാവി അഭിജിത് ബോസ് പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള ഉപയോക്താക്കൾക്ക് യുപിഐ സേവനം സുതാര്യമായി നൽകാനായിരിക്കും വാട്സ്ആപ്പ് പേയുടെ ശ്രമം. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ നേട്ടങ്ങൾ നേരത്തെ ലഭിക്കാതിരുന്ന ധാരാളം ഉപയോക്താക്കൾക്ക് ഇത്തരം സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുക എന്നതാണ് വാട്സ്ആപ്പ് പേയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

വാട്സ്ആപ്പ് പേ എങ്ങനെ ലഭിക്കും
വാട്സ്ആപ്പ് പേ ആപ്പ് അപ്ഡേറ്റ് ചെയ്തിട്ടും നിങ്ങൾക്ക് വാട്സ്ആപ്പ് പേ ഫീച്ചർ ലഭിച്ചിട്ടില്ലെങ്കിൽ, പേയ്‌മെന്റ് ഫീച്ചർ ലഭിച്ച ആരുടെയെങ്കിലും ഫോണിൽ നിന്നും പേയ്മെന്റ് നോട്ടിഫിക്കേഷൻ നിങ്ങളുടെ ഫോണിലേക്ക് അയക്കുക. ചാറ്റ് ഓപ്ഷനിലെ പേയ്‌മെന്റ്സ് ടാപ്പ് ചെയ്താൽ ഇത് ലഭിക്കും. കോൺടാക്റ്റിൽ നിന്ന് നിങ്ങൾക്ക് ഒരു പേയ്‌മെന്റ് നോട്ടിഫിക്കേഷൻ ലഭിച്ചാൽ നിങ്ങളുടെ പേയ്‌മെന്റ് അക്കൗണ്ട് സെറ്റ് ചെയ്യാൻ വാട്സ്ആപ്പ് തന്നെ ആവശ്യപ്പെടും. സെറ്റപ്പ് ഓപ്ഷനിൽ ക്ലിക്കുചെയ്തുകഴിഞ്ഞാൽ നിങ്ങൾക്ക് വാട്സ്ആപ്പിൽ പേയ്‌മെന്റ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാൻ സാധിക്കും.
കൂടുതൽ വായിക്കുക: ഫേസ്ബുക്ക് മെസഞ്ചറിലെ മെസേജുകൾ തനിയെ ഇല്ലാതാക്കാനുള്ള വാനിഷ് മോഡ് പുറത്തിറങ്ങി

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് വാട്സ്ആപ്പ് പേ പ്രവർത്തിക്കുന്നത്. പ്ലാറ്റ്ഫോം സുരക്ഷിതവും വിശ്വസനീയവുമാണെന്ന് ഉറപ്പാക്കാൻ വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. ഇന്ത്യയുടെ യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് ഉപയോഗിച്ചാണ് വാട്സ്ആപ്പ് പേ നിർമ്മിച്ചിരിക്കുന്നത് എന്ന് ഫേസ്ബുക്ക് സിഇഒയും സഹസ്ഥാപകനുമായ മാർക്ക് സക്കർബർഗ് പറഞ്ഞു. വാട്‌സ്ആപ്പ് ബ്രസീലിലും ഇന്ത്യയിലും ഈ ഫീച്ചർ പുറത്തിറക്കിയിട്ടുണ്ട്. ഭാവിയിൽ മെക്‌സിക്കോ, യുകെ, സ്‌പെയിൻ, യൂറോപ്പ് എന്നിവിടങ്ങളിലും ഈ ഫീച്ചർ ലഭ്യമാക്കും.
[ad_2]
Source link
comment 0 Comments
more_vert